പാർവതിയുടെ കുഞ്ഞിന്റെ ചോറൂണിന് പോകാതെ യുവയും മൃദുലയും.!!! | Parvati’s Baby Choroon.

Parvati’s Baby Choroon : മലയാളികളുടെ പ്രിയ പരമ്പരയായ ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ ആദ്യമായി വേഷം ചെയ്താണ് പാർവതി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത് . സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മകളായി ശീതൾ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത നടിയാണ് പാർവതി.

മലയാളികളുടെ പ്രിയ നടിയായ പാർവതി അരുണിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. പാർവതി തന്റെ വിവാഹത്തിലൂടെ കുടുംബവിളക്ക് എന്ന പരമ്പരയിൽ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നു. കുടുംബവിളക്ക് എന്ന പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് പാർവതിയും അരുണും കാണുന്നതും ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. തുടർന്ന് ഇരുവരും വിവാഹം ചെയുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലെ ആരാധകരുടെ പ്രിയ നായികയായ മൃദുലയുടെ സഹോദരി കൂടിയാണ് പാർവതി.

ഇപ്പോൾ ഇതാ പാർവതിയുടെ കുഞ്ഞിന്റെ ചോറൂണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൃദുലയും യാമി കുട്ടിയും ആയുള്ള ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആരാധകർക്ക് ഏറെ പരിചിതമാണ് യാമി. പാർവതിക്കും അരുണിനും കുഞ്ഞ് ജനിച്ച വിവരം മൃദുല തന്നെയാണ് സോഷ്യൽ മീഡിയ വഴി തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. യാമി കുട്ടിയും പാർവതിയും അരുണും തമ്മിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാർവതി ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.

യാമി കുട്ടിയുടെ ചോറൂണ് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു നടത്തിയത്. പാർവതിയുടെയും യാമി കുട്ടിയുടെയും ഒപ്പം മൃദുലയെ കാണാത്ത വിഷമത്തിലാണ് ആരാധകർ. യമിക്കുട്ടിയുടെ ചോറൂണിന് വലിയമ്മ എവിടെയെന്നും, മൃദുലയുടെ ഡെലിവറി കഴിഞ്ഞതുകൊണ്ട് ഇപ്പോൾ അമ്പലത്തിൽ വരാൻ പറ്റാത്തതത് എന്നും ആരാധകർ വിഷമത്തോടെ ചോദിച്ചിരുന്നു. നിരവധി പേരാണ് എരവരുടെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിയത്. ഒപ്പം പ്രേക്ഷകരുടെ യാമി കുട്ടിക്കും ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *