നിങ്ങളുടെ കിച്ചൻ സിങ്ക് ബ്ലോക്ക് ആവാറുണ്ട്? ഇതാ ഗ്ലാസ് കൊണ്ടുള്ള ഒരു കിടിലൻ ടെക്നിക്👌

വീട് വൃത്തിയാക്കി നല്ല രീതിയിൽ മൈൻഡൈൻ ചെയ്തു കൊണ്ടുപോകുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. വീട് വൃത്തിയാക്കുക എന്നത് തന്നെ കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ടൈലുകളിലും മറ്റും പറ്റി പിടിച്ചിരിക്കുന്ന കറകൾ കളയുക, അടുക്കളയിലെ സിങ്കിൻറെ ബ്ലോക്ക് മാറ്റുക എന്നിങ്ങനെ നിരവധി പ്രവർത്തികൾ അതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ നിത്യജീവിതത്തിന് വളരെ ഉപകാരപ്രദമായ ടിപ്പുകൾ ആണ്.

ഈ ചാനലിന്റെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ദൈനംദിന ജീവിതത്തിൽ നമുക്ക് ഉപകാരപ്രദമാകുന്ന പല കാര്യങ്ങളും ഇതിലെ വീഡിയോകളിൽ ചർച്ചചെയ്യുന്നുണ്ട്. നമ്മുടെ വീട്ടിലെ വാഷ്ബേസിൻ ബ്ലോക്ക് ആയി കഴിഞ്ഞാൽ അത് എങ്ങനെ ശരിപ്പെടുത്തി എടുക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വെള്ളം പോലും പോകാതെ അടഞ്ഞുകിടക്കുന്ന അടുക്കളയിലെ സിങ്കും വാഷ്ബേസിനും എല്ലാം ക്ലീൻ ചെയ്യാൻ വളരെ എളുപ്പത്തിൽ സാധിക്കും.

ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് വെള്ളം പോകുന്ന ആ ഹോളിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്തെ എയർ പുറത്തേക്ക് വരുകയും അവിടെ തുറക്കുകയും ചെയ്യുന്നു. ഉള്ളിൽ ബ്ലോക്ക് ആയിരിക്കുന്നതെല്ലാം വെള്ളം പോകുന്ന ആ ഹോളിലൂടെ വരുന്നു, അങ്ങനെ വരുമ്പോൾ അത് മാറ്റി കളയുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

വീണ്ടും വീണ്ടും ഗ്ലാസ് വച്ചു കൊടുക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന കൂടുതൽ അഴുക്കുകൾ എല്ലാം പുറത്തേക്ക് വരുന്നു. വെറുമൊരു ഗ്ലാസ് ഉപയോഗിച്ച് തന്നെ അതിരടങ്ങിയിരിക്കുന്ന മുഴുവൻ ബ്ലോക്കും മാറ്റാൻ കഴിയുന്നതാണ് ആരുടെയും സഹായം വേണ്ടി വരുന്നില്ല. വീട്ടിലുള്ള ഏതു വാഷ്ബേസിന്‍റെയും കിച്ചൻ സിംഗിനെയും ബ്ലോക്ക് മാറ്റുന്നതിനുള്ള നല്ലൊരു രീതിയാണിത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.