നിങ്ങളുടെ മുടി അമിതമായി കൊഴിയുന്നുണ്ടോ? എന്നാൽ ഇതൊന്നു ടെസ്റ്റ് ചെയ്തു നോക്കൂ…

മനുഷ്യ ശരീരത്തിൽ കഴുത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ശരീരത്തിൻറെ താപനില, ഹൃദയമിടിപ്പ്, ഊർജനില, ശരീരഭാരവർദ്ധനവ് അല്ലെങ്കിൽ നഷ്ടം, മുടിയുടെ ആരോഗ്യം, മാനസികാവസ്ഥ, ആർത്തവം, തുടങ്ങിയ ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ഇവ ബാധിക്കുന്നു. നമ്മുടെ ശരീരത്തിന്റെ മെറ്റാബോളിസം നിയന്ത്രിക്കുവാനും തൈറോയ്ഡ് സഹായകമാണ്.

ശരീരം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നത് മെറ്റബോളിസത്തിന്റെ പ്രധാന പ്രവർത്തനമാണ്. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനും ഭക്ഷണത്തെ ഉപാപചയം ചെയ്തു ഊർജ്ജം ആക്കി മാറ്റുവാനും ഇത് സഹായിക്കുന്നു. ഹൈപ്പോ തൈറോയ്ഡിസം എന്ന രോഗം ബാധിച്ച ഒരാൾക്ക്.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. തൈറോയ്ഡ് ഗ്രന്ഥി പുറത്തുവരുന്ന ഹോർമോണുകൾ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുവാനും സഹായകമാകുന്നു. തൈറോയ്ഡ് ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ശരീരം അധിക കലോറി ഇരിക്കുന്നതിൽ പരാജയപ്പെടാം ഇത് ശരീരഭാരം വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ഇതിൽ നിന്നും രക്ഷനേടാൻ ഏറ്റവും ഉത്തമമാണ്. മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പ് കാൽസ്യം മുതലായ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നത് തൈറോയ്ഡ് ആണ്. ഹോർമോണുകളുടെ വ്യതിയാനമ മൂലം മുടികൊഴിച്ചിൽ ഉണ്ടാകുന്നു. ആർത്തവ ചക്രത്തിൽ തൈറോയ്ഡ് അസന്ദുലിത അവസ്ഥ സ്വാധീനിക്കപ്പെടും. ചില സ്ത്രീകൾക്ക് ആർത്തവത്തിന് മാസങ്ങളോളം കാലതാമസം വരാം. വന്ധ്യതയ്ക്ക് കാരണമാകുന്നതും കൂടിയാണിത്. ഹൃദയമിടിപ്പ് നിയന്ത്രിക്കുവാനും തൈറോയ്ഡ് ഹോർമോണുകൾ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.