നിങ്ങൾ ഇതുവരെയും ഇക്കാര്യങ്ങൾ അറിഞ്ഞില്ലേ! ഉപകാരപ്രദമാകും കിടിലൻ ടിപ്പുകൾ😱

ദൈനംദിനം ജീവിതത്തിൽ ചില കാര്യങ്ങൾ വേഗത്തിൽ ചെയ്യുവാൻ ചില ടിപ്പുകൾ അറിഞ്ഞിരിക്കുന്നത് ഏറെ ഗുണകരമാകും. നിത്യ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മൾ പുതുതായി വാങ്ങിയ പാത്രങ്ങളിലും മറ്റു വസ്തുക്കളിലും സ്റ്റിക്കറുകൾ ഉണ്ടാവും. സ്റ്റിക്കറുകൾ കളയുന്നതിനായി അവ ഉള്ള ഭാഗം നന്നായി ചൂടാക്കി കൊടുക്കുക.

പിന്നീട് കൈകൊണ്ട് പറിച്ചാൽ തന്നെ അത് വേഗത്തിൽ ഇളകി പോരും. ചില സന്ദർഭങ്ങളിൽ സ്റ്റിക്കറുകൾ പറിച്ചെടുത്താലും അതിൻറെ അടയാളം ഉണ്ടാവാറുണ്ട്. അത് കളയുന്നതിനായി അതിൻറെ മുകളിലായി കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക അതിനുശേഷം തുണികൊണ്ട് തുടച്ച് കളയാവുന്നതാണ്. ചില പാത്രങ്ങൾ തുറക്കാൻ വളരെ ബുദ്ധിമുട്ടാവും പ്രത്യേകിച്ചും ലഞ്ച് ബോക്സുകൾ.

എന്നാൽ വളരെ എളുപ്പത്തിൽ ലഞ്ച് ബോക്സ് തുറക്കുന്നതിനായി അതിൻറെ അടയ്ക്കുന്ന ഭാഗത്തായി കുറച്ചു വെളിച്ചെണ്ണ തുടച്ചു കൊടുത്താൽ മതിയാകും. കുറച്ച് മാത്രം തൊട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ ഒരുപാട് ബലം പിടിക്കാതെ തന്നെ കുട്ടികൾക്ക് പാത്രം തുറക്കാൻ സാധിക്കും. ബാഗിന്റെ സിബുകൾ ചില സമയത്ത് സ്റ്റക്ക് ആവാറുണ്ട്. വീട്ടിലാണെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ വാസലിൻ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ശരിയാക്കാവുന്നതാണ്.

എന്നാൽ സ്കൂളുകളിൽ ആണെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ പെൻസിൽ ഉപയോഗിച്ച് സിബിൽ നന്നായി ഉറച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സിബ് തുറക്കാനും അടയ്ക്കുവാനും സാധിക്കും. ഇറച്ചി കഴുകുമ്പോൾ അതിലേക്ക് അല്പം അരിപ്പൊടി കൂടി ചേർത്ത് കഴുകുകയാണെങ്കിൽ അതിലെ ചോര കറ എല്ലാം മാറി വൃത്തിയായി കിട്ടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.