ഈ രോഗത്തെ നിങ്ങൾ നിസ്സാരമായി കണക്കാക്കരുത്…. ഇത് ജീവൻ എടുക്കും രോഗം

ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ. നട്ടെല്ലുള്ള എല്ലാ ജീവികളിലും ഇത് കാണുന്നുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്. ശരീരത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളിലാണ്. മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ കരൾ സഹായിക്കുന്നു.

കരൾ നശിച്ചാൽ ജീവൻ വരെ നഷ്ടമാവും അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിത ശൈലിയിലെ മാറ്റങ്ങൾ ഒട്ടനവധി കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടം ആകാത്തത് കൊണ്ട് തന്നെ ഈ രോഗം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

മറ്റേതെങ്കിലും രോഗ നിർണായക ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇത് കണ്ടുപിടിക്കാൻ ഉള്ളത്. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഫാറ്റി ലിവർ കരളിനെ മുഴുവനായും നശിപ്പിക്കും. ശരീരത്തിൽ അനവധി കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത്. അനാരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമ കുറവിലൂടെയും ഈ രോഗം ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്നു. ഇന്ന് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നു.

ഇന്നത്തെ ഭക്ഷണരീതിയാണ് ഇതിന് പ്രധാന വില്ലൻ. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലം ഇതുണ്ടാവാം. ബേക്കറി പദാർത്ഥങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്, ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം ദഹന പ്രക്രിയ കുറയ്ക്കുകയും അതുമൂലം ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു. അമിത മദ്യപാനവും ഇതിന് കാരണമാവാം. എന്നാൽ മദ്യപിക്കുന്നവരിൽ മാത്രമല്ല ഇത് കണ്ടുവരുന്നത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ…..

Leave a Reply

Your email address will not be published. Required fields are marked *