നിങ്ങൾ ഇതുവരെ ഈ സൂത്രങ്ങൾ അറിഞ്ഞില്ലേ! അടുക്കളയിലെ ചില കിടിലൻ ഐഡിയകൾ…

പാത്രം കഴുകുവാൻ ഒട്ടുമിക്ക ആളുകൾക്കും വളരെ മടിയായിരിക്കും. എന്നാൽ എത്ര പാത്രം ഉണ്ടെങ്കിലും വളരെ ഈസിയായി വേഗത്തിൽ കഴുകിയെടുക്കുവാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. എത്ര മെഴുക്കുപിടിച്ച പാത്രങ്ങളും വെള്ളിക്കിണ്ണം പോലെ ആക്കിയെടുക്കുവാൻ സാധിക്കുന്ന ഒരു അടിപൊളി സൂത്രം കൂടിയാണിത്. ഇതുകൂടാതെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ഉപകാരപ്രദം ആകുന്ന മറ്റു ചില ടിപ്പുകൾ കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട്.

ആദ്യമായി കടല, ഗ്രീൻപീസ് തുടങ്ങിയവ രാത്രി നിങ്ങൾ വെള്ളത്തിൽ ഇടാൻ മറന്നു കഴിഞ്ഞാൽ പിറ്റേ ദിവസം കാലത്ത് തന്നെ ഒരു കാസ്ട്രോയിൽ ആവശ്യമുള്ള കടല ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് നല്ലവണ്ണം തിളപ്പിച്ച വെള്ളം ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താൽ കടല വേഗത്തിൽ തന്നെ കുതിർന്ന് കിട്ടും. അധികം താമസമില്ലാതെ തന്നെ കുക്കർ ഉപയോഗിച്ച് കടല വേവിച്ചെടുക്കാവുന്നതാണ്.

കുറച്ചുദിവസം നമ്മൾ ഫ്ലാസ്ക് ഉപയോഗിക്കാതെ വയ്ക്കുമ്പോൾ അതിനകത്തു നിന്നും ദുർഗന്ധം ഉണ്ടാവാറുണ്ട്. ഫ്ലാസ്ക് ഉപയോഗിക്കാത്ത സമയത്ത് അതിനകത്തേക്ക് ന്യൂസ് പേപ്പർ ചെറിയ കഷണങ്ങൾ ആക്കി മുറിച്ച് നിറച്ചു വയ്ക്കുക. നമ്മൾ ഉപയോഗിക്കുന്ന സമയത്ത് പേപ്പറുകൾ മാറ്റി കുറച്ചു തിളപ്പിച്ച് വെള്ളമൊഴിച്ച് നന്നായി കഴുകി എടുത്താൽ മതിയാകും.

എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് പാത്രങ്ങളിലെ പിടി ലൂസായി പോവുക എന്നത്. ഒട്ടുംതന്നെ പിടിയിളകി പോകാതെ ഇരിക്കുവാൻ സീലിൻറെ സ്ക്രബർ എടുക്കുക, അതിൽ നിന്നും ഒരു നൂല് മുറിച്ചെടുക്കുക. അതിലെ സ്ക്രൂ ഊരിയെടുത്ത് അതിലേക്ക് ഈ കമ്പി ചുറ്റി കൊടുക്കുക പിന്നീട് സാധാരണ പോലെ സ്ക്രൂ ടൈറ്റ് ചെയ്തു കൊടുക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.