നിങ്ങൾ ഇതുവരെ ഈ ടിപ്പുകൾ അറിഞ്ഞില്ലേ! ഉപകാരപ്രദം ആകും ചില ഐഡിയകൾ….

ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. ഓരോ വീട്ടമ്മയെയും ബുദ്ധിമുട്ടിലാക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ട് അതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിൽ നൽകിയിരിക്കുന്നത്. ഏതൊരു കുടുംബത്തിനും ആരോഗ്യം ഉണ്ടാകുന്നത് അവിടുത്തെ അടുക്കളയിൽ നിന്നാണ്. അതുകൊണ്ടുതന്നെ അടുക്കള എന്നും അണുവിമുക്തമായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനു സഹായിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് പറയുന്നത്. അടുക്കളയിലെ സിങ്ക് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പാത്രങ്ങൾ നമ്മൾ കഴുകി വൃത്തിയാക്കുന്നത് അവിടെ ആയതുകൊണ്ട് തന്നെ ആ ഭാഗം അണുവിമുക്തമായിരിക്കണം അല്ലെങ്കിൽ അതിലൂടെ അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് എത്തുകയും പലവിധ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

അതിനായി ആദ്യം തന്നെ സിങ്കിലേക്ക് ബേക്കിംഗ് സോഡ വിതറി കൊടുക്കുക അതിനുമുകളിലായി വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക് മാറാനും അതിലെ ദുർഗന്ധം അകറ്റുവാനും വെട്ടി തിളങ്ങുവാനും ഇങ്ങനെ ചെയ്താൽ മതി. ഏതെങ്കിലും ലിക്വിഡ് ഉപയോഗിച്ച് നല്ലവണ്ണം വൃത്തിയാക്കി എടുക്കാവുന്നതാണ്. കിച്ചൻ സിങ്കിൽ നിന്നും വാഷ്ബേസിനിൽ നിന്നുമെല്ലാം പ്രത്യേക ദുർഗന്ധം വരാറുണ്ട്.

ആ ഒരു മണം മാറ്റുന്നതിനായി ഓറഞ്ച് തൊലി ഉപയോഗിച്ച് ഈ ഒരു കാര്യം ചെയ്തു നോക്കുക. ഓറഞ്ച് തൊലി ചെറിയ പീസുകൾ ആക്കി മാറ്റിയതിനുശേഷം ഫ്രീസറിലെ ഐസ് ട്രേയിലേക്ക് വെച്ചു കൊടുക്കുക അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. നല്ല കട്ടിയാക്കി എടുത്തതിനുശേഷം ഓരോ ദിവസവും സിങ്കിലേക്കും വാഷ്ബേസിലേക്കും ഇത് ഇട്ടുകൊടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.