എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിലെ പ്രധാന പ്രശ്നമാണ് മാറാല അകത്ത് മാത്രമല്ല പുറത്തും മാറാല പിടിച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ട്. പ്രത്യേകിച്ചും വേനൽക്കാലം ആകുമ്പോൾ കൂടുതലായി മാറാന് കാണാറുണ്ട്. കട്ടിലിനടിയിലും മേശയുടെ അടിയിലും അടുക്കളയിലും എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലും.
അകത്തെ മാറാല ശല്യം മാറ്റുന്നതിനും പുറത്ത് മാറാല ശല്യം മാറ്റുന്നതിനും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. ഇതുകൂടാതെ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന മറ്റുപല സൂത്രങ്ങൾ കൂടി ഇതിൽ കാണിക്കുന്നുണ്ട്. ഷൂസിനകത്ത് പലപ്പോഴും ബാഡ് സ്മെൽ ഉണ്ടാവാറുണ്ട്, ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിനകത്ത് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക.
ടിഷ്യു പേപ്പർ നല്ലവണ്ണം ചെറുതായി മടക്കിയതിനു ശേഷം ഷൂസിനകത്ത് വെച്ചു കൊടുക്കണം. ഷൂസിനകത്ത് ഈർപ്പം വലിച്ചെടുക്കുവാനും അതിലെ ദുർഗന്ധം അകറ്റുവാനും ബേക്കിംഗ് സോഡക്ക് കഴിയും. ഷൂസിന്റെ അടിവശത്തുള്ള അഴുക്കുകൾ കളയുന്നതിനായി ഒരു ബ്രഷിൽ അല്പം ടൂത്ത്പേസ്റ്റ് എടുത്ത് നന്നായി ഉരച്ചു കൊടുക്കുക. എത്ര പഴയ ഷൂസും പുതുപുത്തനായി മാറും.
മാതളനാരങ്ങ എല്ലാവർക്കും കഴിക്കുവാൻ ഇഷ്ടമാണ് എന്നാൽ അത് നന്നാക്കി എടുക്കുവാൻ പലർക്കും വലിയ മടിയാണ്. ഇത് നന്നാക്കി എടുക്കുമ്പോൾ കൈയിലും നഖത്തിന്റെ അടിയിലും എല്ലാം കറുത്ത കറ ഉണ്ടാകും. മാതളനാരങ്ങ രണ്ടായി മുറിച്ചതിന് ശേഷം ഒന്നു പ്രസ്സ് ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു തവി ഉപയോഗിച്ച് പതുക്കെ തട്ടി കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ കുരു മാത്രം പ്ലേറ്റിലേക്ക് വീഴും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.