വെറും 10 ദിവസം കൊണ്ട് തടി വയ്ക്കാം… ആരും പറഞ്ഞു തരാത്ത കിടിലൻ രീതി…

അമിതവണ്ണം കുറയ്ക്കാൻ മുട്ടുന്നവർക്കിടയിൽ എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കാത്ത ചില കൂട്ടരുണ്ട് നമുക്കിടയിൽ. കുറേ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നുണ്ട് എന്നിട്ടും വണ്ണം വരുന്നില്ല, ഇതാണ് അവരുടെ പ്രശ്നം. കുറെ ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം കാര്യമില്ല എന്ത് കഴിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഭാരം കൂടാത്തതിന് പല കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രധാനപ്പെട്ട ഒരു കാരണമാണ് പാരമ്പര്യം. പാരമ്പര്യമായി അച്ഛനും അമ്മയും ഭാരക്കുറവുള്ളവരാണെങ്കിൽ മക്കൾക്കും വണ്ണം വയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പാലും പാലുൽപന്നങ്ങളും വളരെ ഗുണപ്രദമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ പാല് കുടിക്കുന്നത് കൊണ്ട് മാത്രം ഭാരം ഒരിക്കലും വർദ്ധിക്കില്ല.

ഇറിറ്റബിൾ ഭവൽ സിൻഡ്രം ഉള്ള ആളുകളിലും വണ്ണം വയ്ക്കാനുള്ള സാധ്യത കുറവാണ്. ഹൈപ്പോതൈറോയിഡിസം പോലുള്ള ചില രോഗങ്ങൾ ഉള്ളവരിലും ഭാരം കൂടാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെതന്നെ ട്യൂബർകുലോസിസ് ഉള്ള ആളുകൾക്കും ഭാരം കൂടാറില്ല. ഇവരിൽ വിശപ്പില്ലായ്മ , വയറിലെ അസ്വസ്ഥത എന്നിവ കാരണം ഭക്ഷണം താൽപര്യത്തോടെ കഴിക്കാൻ സാധിക്കില്ല.

ഭക്ഷണങ്ങളിലെ പോഷകക്കുറവും ഭാരം വർദ്ധിക്കാതിരിക്കാൻ ഉള്ള പ്രധാന കാരണമാകുന്നു. ശരീരത്തിലെ പോഷകക്കുറവ്, തീരെ ശുദ്ധജലം കുടിക്കാൻ ലഭിക്കാതിരിക്കുക ഇവയെല്ലാമാണ് മറ്റു ചില കാരണങ്ങൾ. മറ്റു രോഗങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക. ഇതിലൂടെ ശരീരവണ്ണം കൂട്ടുവാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *