എപ്പോഴും അസുഖങ്ങൾ ആണോ? എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണ്. ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് പ്രതിരോധശേഷിയാണ് ഇത് കുറയുമ്പോഴാണ് ഇടയ്ക്കിടെ രോഗങ്ങൾ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെയാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുക. സമീകൃത ആഹാരം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാകും.
പഴങ്ങളും പച്ചക്കറികളും ഇലക്കറികളും എല്ലാം ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ടവയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചില പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായകമാകും. അത്തരത്തിലുള്ള പഴങ്ങൾ ഏതൊക്കെയാണ് നോക്കാം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ലതാണ് അതുകൊണ്ടുതന്നെ ഈ പട്ടികയിൽ ആദ്യം വരുന്നത് ഓറഞ്ച് ആണ്.
വിറ്റാമിൻ സി ധാരാളം ആയി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, പപ്പായ, കിവി, ആപ്പിൾ, ബ്ലൂബെറി തുടങ്ങിയവയെല്ലാം ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ്. ദിവസവും ഇതിൽ ഏതെങ്കിലും ഒരു പഴമെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുറുക്കുമീൻ എന്ന ഘടകം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ്.
മഞ്ഞൾ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഫ്രീ റാഡിക്കലുകളിൽ ഇല്ലാതാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമായ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ഒന്നാണ് ബദാം. ഇത് ദിവസവും കഴിക്കുന്നത് ധാരാളം ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും. വെളുത്തുള്ളി, ഗ്രീൻ ടീ, തൈര്, ഫ്ലാക്സ് സീഡ്, തുടങ്ങിയ പല പദാർത്ഥങ്ങളും പ്രതിരോധശേഷിക്ക് ഏറെ ഗുണം ചെയ്യും. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.