നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ഋഷി ഭക്ഷ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നിരവധി ഔഷധമൂല്യങ്ങൾ ഉള്ള സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ശാസ്ത്രലോകം ഇത്രയധികം വികസിക്കാത്ത കാലത്ത് പല രോഗങ്ങളുടെ ശമനത്തിനും ആരോഗ്യത്തിനും ഈ സസ്യങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇവയെക്കുറിച്ച് വേണ്ടത്ര അറിവുകൾ ഇല്ല എന്നതാണ് വാസ്തവം.
നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണ് കല്ലുരുക്കി. ആയുർവേദ ,അലോപ്പതി ,ഹോമിയോ വൈദ്യന്മാരെല്ലാം ഈ സസ്യത്തെ രോഗശമനിയായി നിർദ്ദേശിച്ചിരുന്നു. ഈ സസ്യത്തിന് കല്ലുരുക്കി എന്ന പേര് വന്നതുതന്നെ ഇതിൻറെ ഏറ്റവും പ്രധാന ഗുണമായ മൂത്രത്തിൽ കല്ലിന് അലിയിച്ച് കളയാനുള്ള കഴിവാണ്. കല്ലുരുക്കി സമൂലം പറിച്ച് ചെറിയ കഷണങ്ങളാക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് വറ്റിക്കുക.
ഈ പാനീയം നാലോ അഞ്ചോ തവണ കുറച്ചു ദിവസങ്ങൾ തുടർന്ന് കുടിച്ചാൽ മൂത്രാശയ കല്ല് പൂർണ്ണമായും അലിഞ്ഞുപോകും. കഫം ,പിത്തം, പനി, ത്വക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവയ്ക്ക് മരുന്നായിട്ടും ഉപയോഗിക്കാറുണ്ട്. ചില രാജ്യങ്ങളിൽ ഇത് ക്യാൻസറിന് വരെ മരുന്നായി ഉപയോഗിക്കാനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഉദര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദഹനം മെച്ചമെടുത്തുന്നതിനും കല്ലുരുക്കി ഉപയോഗിക്കുന്നു.
കൂടാതെ ഇതിൻറെ ഇലകൾ അരച്ച് തേക്കുന്നത് ത്വക്ക് സംബന്ധമായ പലവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മാറുന്നു. കരൾ ക്ലീൻ ആക്കി സൂക്ഷിക്കുന്നതിനും ഇതു വലിയൊരു പങ്കുവഹിക്കുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഇതൊരു നല്ല മരുന്നായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ നിറഞ്ഞ ഒരു സസ്യമാണ് കല്ലുരുക്കി. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.