ഒരു രൂപ പോലും കാശ് ചിലവില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഡൈ…

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും മുടിയുടെ ആരോഗ്യത്തിന് ഒട്ടേറെ പ്രാധാന്യം നൽകുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, അകാല നര, താരൻ എന്നിങ്ങനെ ഒട്ടേറെ സൗന്ദര്യ പ്രശ്നങ്ങൾ മുടിയെ ബാധിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അകാലനര.

പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് നര എന്നാൽ ഇന്ന് 20 വയസ്സായവരിൽ പോലും നരയുണ്ടാകുന്നു ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. നരച്ച മുടി കറുപ്പിക്കുന്നതിന് ഒട്ടനവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട്. എന്നാൽ ഇവയിൽ കെമിക്കലുകൾ ഇല്ലെന്ന് പൂർണ്ണമായും വിശ്വസിക്കുവാൻ കഴിയുന്നില്ല.

അതുകൊണ്ട് തന്നെ പലരും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ മടിക്കുന്നു. വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിനായി കുറച്ചു പനിക്കൂർക്കയുടെ ഇല, ചെമ്പരത്തിയുടെ ഇലയും പൂവും, മുരിങ്ങയില എന്നിവ കട്ടൻ ചായ ഉപയോഗിച്ച് അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. അതിനു ശേഷം ഇവ നന്നായി അരിച്ചെടുക്കാവുന്നതാണ്.

മറ്റൊരു പാത്രത്തിലേക്ക് അല്പം നെല്ലിക്ക പൊടിയും മൈലാഞ്ചി പൊടിയും എടുക്കുക അതിലേക്ക് ഈ പാനീയം ആവശ്യത്തിന് മാത്രം ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇത് അടച്ചു വയ്ക്കാവുന്നതാണ്. കുറച്ചു സമയം കഴിയുമ്പോൾ ഇത് മുടിയിൽ തേക്കാൻ പാകത്തിലുള്ള ഹെയർ ഡൈ ആയി മാറി കാണും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഡൈ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കുന്നത് നല്ലതാവും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.