നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ഓറഞ്ച്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാകുന്നു. ഓറഞ്ച് പോലെ തന്നെ ഓറഞ്ചിന്റെ തൊലികൾക്കും വളരെയധികം ഗുണങ്ങളുണ്ട് അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. പലരും സൗന്ദര്യവർദ്ധക ഉത്പന്നമായി ഇതിന് ഉപയോഗിക്കാറുണ്ട്.
ഓറഞ്ച് തൊലികൾ ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് കുരുവിന്റെ കറുത്ത പാടുകളും അകറ്റുന്നതിന് ഗുണം ചെയ്യും. ഓറഞ്ച് തോലുകൾ കൊണ്ട് ഒരു കാൻഡിൽ ഉണ്ടാക്കാവുന്നതാണ്. അതിനായി ഓറഞ്ചിന്റെ തോൽ മാത്രം മുറിച്ചെടുക്കുക, അതിൻറെ നടുവിലുള്ള ഭാഗം അതുപോലെതന്നെ ഇരിക്കണം. കോട്ടൺന്റെ ഒരു തുണിയെടുത്തതിനു ശേഷം നടുവിലെ പൊങ്ങി നിൽക്കുന്ന ഭാഗത്ത് ഒന്ന് ചുറ്റി കൊടുക്കുക.
അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക തിരി കത്തിച്ചതിനു ശേഷം അതിനു മുകളിലായി ഓറഞ്ചിന്റെ മറ്റ് പീസ് കൂടി വെച്ചുകൊടുക്കുക. നല്ല ഭംഗിയുള്ള ഓറഞ്ച് കാൻഡിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഓറഞ്ച് തൊലികൾക്ക് വളരെ നല്ല സുഗന്ധമുള്ള എന്നാൽ നമ്മുടെ കബോർഡുകളിലും തുണികൾ വച്ചിരിക്കുന്ന ഭാഗങ്ങളിലും എല്ലാം നല്ല സുഗന്ധം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.
ഇതിനായി ഓറഞ്ചിന്റെ തോൽ മാത്രം ചെത്തിയെടുക്കുക ഒരു പരന്ന പാത്രത്തിൽ ഇട്ടുകൊടുത്തു നന്നായി ഉണക്കി എടുക്കണം. ഒരു നെറ്റ് എടുത്തതിനു ശേഷം അതിലേക്ക് ഓറഞ്ചിന്റെ തൊലികൾ ഇട്ടുകൊടുത്ത് നൂൽ ഉപയോഗിച്ച് കെട്ടുക. ഇനി ആ ബാഗ് തുണികൾക്ക് ഇടയിലായി വെച്ചുകൊടുത്താൽ നല്ല സുഗന്ധം ഉണ്ടാകും. ഇതുപോലെതന്നെ നിരവധി ഉപയോഗങ്ങൾ ആണ് ഓറഞ്ചിന്റെ തൊലികൾക്ക് ഉള്ളത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.