എരിക്കിന്റെ ഇല കൊണ്ട് ഈ സൂത്രം ചെയ്താൽ ഏതു വേദനയും പമ്പ കടക്കും…

പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന. കൈകാൽ വേദന, നടുവേദന, മുട്ടുവേദന എന്നിങ്ങനെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നു. ഇത്തരം വേദനകൾക്ക് ആശ്വാസം ഏകാൻ ചില വീട്ടുവൈദ്യങ്ങളിലൂടെ സാധിക്കും. അത്തരത്തിൽ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന അകറ്റാനായി നമുക്ക് എരിക്കിന്റെ ഇല ഉപയോഗിക്കാവുന്നതാണ്.

നിരവധി ഔഷധഗുണങ്ങളാൽ സംബന്ധമാണ് ഈ സസ്യം എന്നാൽ ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരുതരത്തിലുള്ള അറിവും ഇല്ല. എരിക്കിന്റെ പൂവും ഇലയും കറിയും എല്ലാം ഔഷധ യോഗ്യമാണ്. പ്രമേഹം അടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള സവിശേഷ കഴിവ് ഈ സസ്യത്തിന് ഉണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന മാറ്റാനായി എരിക്കിന്റെ ഇല ചൂടാക്കി ഉപയോഗിക്കാവുന്നതാണ്.

എരിക്കിന്റെ ഇല പൊട്ടിച്ചെടുക്കുമ്പോൾ അതിൻറെ കറ ശരീരത്ത് ആവാതെ നോക്കേണ്ടതുണ്ട്. ഒരു ഇഷ്ടിക എടുത്ത് അടുപ്പിൽ നന്നായി ചൂടാക്കി എടുക്കുക, എരിക്കിന്റെ ഇലയിൽ വെളിച്ചെണ്ണയോ കടുകെണ്ണയോ നന്നായി പുരട്ടി കൊടുത്ത് അതിൻറെ മുകളിൽ ആയി ചൂടായ ഇഷ്ടിക വെച്ച് കൊടുക്കേണ്ടതുണ്ട്. ഇല ചൂടായി കഴിയുമ്പോൾ ശരീരത്തിൻറെ ഏതു ഭാഗത്താണോ വേദന അനുഭവപ്പെടുന്നത് ആ ഭാഗത്ത് ഇതുവച്ച് കൊടുക്കുക.

തുടർച്ചയായി കുറച്ചു പ്രാവശ്യം ഇത് ചെയ്താൽ വേദനയ്ക്ക് ആശ്വാസം ലഭിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഏതു പ്രായക്കാർക്കും എരിക്കിന്റെ ഇല ഉപയോഗിച്ചുള്ള ഈ രീതി ചെയ്യാവുന്നതാണ്. നടുവേദന ആണെങ്കിലും ഇതുപോലെ ചെയ്യുന്നത് കൊണ്ട് ഉടനടി ആശ്വാസം ലഭിക്കും. വിശദമായി ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.