മുട്ട കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ ഒരു കറി തയ്യാറാക്കാം, ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ…

നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. എന്നാൽ ഒരു സ്പൂൺ ഉപ്പുകൊണ്ട് തന്നെ ക്ലോസെറ്റ് ക്ലീൻ ആക്കി മാറ്റാൻ സാധിക്കും. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല നിരവധി ഉപയോഗങ്ങൾ ഉപ്പിന് വേറെയും ഉണ്ട്. ക്ലോസറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറകൾ കളയാനും ദുർഗന്ധം ഇല്ലാതാക്കാനും ഉപ്പുകൊണ്ട് സാധിക്കും.

ഒരു ടീസ്പൂൺ പൊടിയുപ്പ് ക്ലോസറ്റിലേക്ക് വിതറിയ ശേഷം ബ്രഷ് ഉപയോഗിച്ച് തേച്ചു വൃത്തിയാക്കുക. പലരും ചിന്തിക്കാറുണ്ട് ഇങ്ങനെ ഉപ്പു വിതറുമ്പോൾ സെപ്റ്റിക് ടാങ്കിന് അകത്തുള്ള ബാക്ടീരിയകൾ നശിച്ചു പോകുമെന്ന്. എന്നാൽ അങ്ങനെ സംഭവിക്കുകയില്ല മറ്റ് ബാത്റൂം ക്ലീനേഴ്സിനെക്കാളും ഏറ്റവും എഫക്റ്റീവ് ആണ് ഉപ്പ്. അതുപോലെതന്നെ ടൈലുകൾ വൃത്തിയാക്കുവാനും ഉപ്പ് ഉപയോഗിക്കാൻ കഴിയും.

കോവയ്ക്ക മെഴുക്കുപുരട്ടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് നന്നായി കഴുകി വെച്ച് കോവയ്ക്ക എണ്ണയിൽ അല്പം വയറ്റി എടുക്കുക. അതിലെ വഴുവഴുപ്പ് പോകണമെങ്കിൽ വെണ്ടക്കയുടെ അതുപോലെ തന്നെ കോവയ്ക്കയും എണ്ണയിൽ വയറ്റി എടുക്കണം. അതിലേക്ക് വേണ്ട ചേരുവകൾ എല്ലാം ചേർത്തിയതിനുശേഷം ചെറുതീയിലിട്ട് ആവിയിൽ വേവിച്ചെടുക്കുക. കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു കറി ആണ് പരിചയപ്പെടുത്തുന്നത്.

അതിനായി മുട്ട പുഴുങ്ങിയതിനുശേഷം രണ്ടായി മുറിക്കുക, ഒരു പാത്രത്തിലേക്ക് അല്പം മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എന്നിവയിൽ അല്പം വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. മുറിച്ചുവെച്ച മുട്ട നല്ലവണ്ണം മസാല ചേർത്ത് വെക്കുക ചെറുതീയിൽ എണ്ണയിൽ ഇട്ട് വേവിച്ചെടുക്കുക. നല്ല ടേസ്റ്റി ആയ മുട്ട ഭക്ഷണത്തിനൊപ്പം കഴിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.