ജനലുകൾ നിമിഷങ്ങൾക്കുള്ളിൽ പുതു പുത്തൻ ആക്കി മാറ്റാം, ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ ഐഡിയ…

വീട്ടിലെ ജനാലകളും വാതിലുകളും ഗ്ലാസ്സുകളും ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. കുറച്ചുദിവസം ക്ലീൻ ചെയ്യാതിരുന്നാൽ ആകെ പൊടിപൊടിച്ച് അതിൽ ഒരുപാട് അഴുക്കുകൾ ഉണ്ടാവും. സാധാരണ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്താൽ അതൊരിക്കലും മുഴുവനായും വൃത്തിയാവുകയില്ല. പ്രത്യേകിച്ചും ജനാലകളിൽ ഉള്ള ഗ്ലാസ്സുകൾ ആണെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ച് തുടച്ചാൽ അതിൽ തിളക്കവും വൃത്തിയും ഉണ്ടാവുകയില്ല.

എന്നാൽ ഈ വീഡിയോയിലൂടെ ഒരു കിടിലൻ ടിപ്പാണ് പരിചയപ്പെടുത്തുന്നത്. വീട്ടിലെ എത്ര അഴുക്കുപിടിച്ച ജനലുകളും, ജനൽ കമ്പികളും, ജനലിന്റെ ഗ്ലാസുകളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ഒട്ടും തന്നെ സമയമില്ലാത്തവർ ആണെങ്കിൽ കൂടി ഈ രീതിയിലൂടെ വൃത്തിയാക്കിയാൽ പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും.

അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന അടിപൊളി ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഒരു കപ്പിൽ നിറയെ വെള്ളം എടുക്കുക അതിലേക്ക് കുറച്ചു സോപ്പ് പൊടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു സോഡാ പൊടി കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ച് എടുക്കണം. സോഡാപ്പൊടി ഉപയോഗിക്കുന്നതിലൂടെ അഴുക്കുകൾ പൂർണ്ണമായും ഇളകി കിട്ടും.

ഇതിൽ ഏതൊരു വസ്തു ക്ലീൻ ചെയ്യാനും സോഡാപ്പൊടി വളരെ ഗുണപ്രദമാണ്. അഴുക്കുകൾ കറകൾ ദുർഗന്ധങ്ങൾ എന്നിവ അകറ്റുവാൻ സോഡാപ്പൊടി പലതിലും ഉപയോഗിച്ച് വരുന്നു. ഒരു ചെറിയ കോട്ടൻ തുണിയെടുത്ത് ആ വെള്ളം ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. ഒരു പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ജനലുകളും കമ്പികളും പുതു പുത്തൻ ആക്കി മാറ്റാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.