മലയാളികളുടെ പ്രിയ നടന്റെ ബാല്യകാല ചിത്രങ്ങൾ കണ്ട് തിരിച്ചറിഞ്ഞവർ ആരൊക്കെ?? അറിയാമെങ്കിൽ വേഗം പറയു.

മലയാളികൾക്ക് ഒത്തിരി സുപരിചിതനായ ഒരു നടന്റെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ യുവ നടന്റെ ബാല്യകാല ചിത്രങ്ങൾ കാണാൻ ഒത്തിരി ആകാംഷയോടെ കാത്തിരുന്നവരാണ് മലയാളികൾ എന്ന് പറയാം. മോളിവുഡിലെ മെഗാസ്റ്റാർ മമ്മൂക്കയുടെ മകനായ ദുൽഖർ സൽമാന്റെ ചെറുപ്പകാല ചിത്രങ്ങളാണ് ഇവ. മമ്മൂക്കയുടെ മകൻ എന്നതിലുപരി സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ ആണ് ദുൽഖർ എന്ന് പറയാം.

മലയാള സിനിമ മേഖലയിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ ഒട്ടാകെ തന്റെ അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച് മുന്നറിക്കൊണ്ടിരിക്കുകയാണ് ദുൽഖർ. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ച ഈ നടന് ആദ്യമൊന്നും സിനിമകളിൽ ശോഭിക്കാൻ സാധിച്ചില്ല. നിരവധി വിമർശനങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ഗംഭീര പ്രകടനം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുൽഖർ.

ഓരോ സിനിമകൾ കഴിയുംതോറും അഭിനയത്തിനെ വേറെ തലത്തിലേക്ക് എത്തിക്കാൻ ദുൽഖറിന് സാധിക്കാറുണ്ട്. സിനിമ മേഖലയിൽ ഇന്നുള്ള യുവ നടൻമാർക്ക് എത്തിപെടാൻ പറ്റാത്ത രീതിയിൽ തന്റെ കഴിവുകൾ തെളിയിച്ച മുന്നേറുകയാണ് ദുൽഖർ സൽമാൻ. മലയാളികൾ ഏവരും ഈ താരത്തെ സ്നേഹത്തോടെ കുഞ്ഞിക്ക എന്നാണ് വിളിക്കുന്നത്. അത്രമാത്രം ഇരുകൈയും നീട്ടിയാണ് മലയാളികൾ ഈ ദുൽഖറിനെ സ്വീകരിക്കുന്നത്.

ഈയടുത്ത കാലത്തായി ഇറങ്ങിയിട്ടുള്ള ദുൽഖറിന്റെ ഏതൊരു സിനിമക്കും പ്രേക്ഷകർക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന സിനിമയാണ് ദുൽഖർ ഏറ്റവും പുതിയതായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയിലും ദുൽഖറിന്റെ അതി ഗംഭീര പ്രകടനം ആയിരിക്കും എന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. ഈ സിനിമയുടെയും താരത്തിന്റെയും കൂടുതൽ വിശേഷങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *