വെളുത്ത അരി കഴിക്കുന്നവർ സൂക്ഷിക്കുക! ഈ രോഗം നിങ്ങൾക്ക് അരികിലുണ്ട്…

മലയാളികളുടെ പ്രിയപ്പെട്ട ആഹാരത്തിൽ ഒന്നാണ് അരിഭക്ഷണങ്ങൾ. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അരിയാഹാരം കഴിക്കാത്തവരായി ആരും ഉണ്ടാകുകയില്ല. മലയാളികൾ മാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി അരിയാഹാരങ്ങൾ ഉപയോഗിച്ച് വരുന്നു. വൈവിധ്യങ്ങളോട് കൂടിയ ഒന്നാണ് അരി ഈ ധാന്യം പലവിധത്തിലുള്ള നിറത്തിലും ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്നു.

വെള്ള അരി, ചുവപ്പ്, ഉണക്കലരി,, ജാസ്മിൻ, ബസുമതി അരി എന്നിങ്ങനെ വ്യത്യസ്ത അരികൾ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്നത് വെളുത്ത അരിയാണ്. ഒരു വ്യക്തിയുടെയും ആരോഗ്യത്തെ ആശ്രയിച്ച് ദിവസത്തിൽ എത്ര തവണ അരി ഭക്ഷണം കഴിക്കാം എന്നതിനെ കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്. വെള്ള അരി ചേർത്ത് തയ്യാറാക്കിയ ഭക്ഷണങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട് ബ്രൗൺ റൈസ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

നമ്മൾ ഉപയോഗിക്കുന്ന വെള്ള അരി സംസ്കരിച്ചെടുത്തതും ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നു പോവുകയും ചെയ്യുന്ന ഒന്നാണ്. ഇതിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരത്തിനും മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ പ്രധാന കാരണത്തിൽ ഇതും ഉൾപ്പെടുത്താം.

വെളുത്ത അരിയിൽ നിന്ന് പോഷക ഗുണമുള്ള തവിടിന്റെ പാളികൾ നീക്കം ചെയ്യുന്നു. പോഷകങ്ങൾ ഫിൽട്ടർ ചെയ്ത് എടുക്കുന്നവയാണ് വെള്ള അരി എന്നുവേണം പറയുവാൻ. ഇത് ശൂന്യമായ കലോറിയുടെ ഉറവിടമാണ് എന്നുവേണം പറയാൻ. ഉമി മാത്രം കളഞ്ഞു കൊണ്ടാണ് തവിട്ട് നിറത്തിലുള്ള അരി ഉണ്ടാക്കുന്നത്. അത് വെള്ള അരി യെക്കാൾ പോഷക മൂല്യമുള്ളതാണ്. ഇതിൽ ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.