വെള്ള വസ്ത്രങ്ങൾ പുതിയത് പോലെ വെട്ടി തിളങ്ങുവാൻ വീട്ടിലെ ഈ സാധനങ്ങൾ മതി…

വെള്ള വസ്ത്രങ്ങൾ കഴുകിയെടുക്കുക എന്നത് വീട്ടമ്മമാർക്ക് തലവേദനയാണ്. എന്നാൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വെള്ള വസ്ത്രങ്ങൾ വെട്ടിത്തിറങ്ങുന്നതിന് ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ഇതിൽ പറയുന്ന രീതിയിൽ കഴുകിയെടുക്കുകയാണെങ്കിൽ വളരെ ഈസിയായി ഒട്ടും തന്നെ ഉരക്കാതെ വെള്ള വസ്ത്രങ്ങൾ പുതിയത് പോലെ ആക്കി മാറ്റുവാൻ സാധിക്കും.

നല്ല വസ്ത്രങ്ങളിൽ വേഗത്തിൽ തന്നെ കറയും കരിമ്പനും ഉണ്ടാകുന്നു. എന്നാൽ അത് കളയുക എന്നത് പ്രയാസമായ ഒരു കാര്യമാണ്. ചെറിയ ചൂടുള്ള വെള്ളം ഒരു ബക്കറ്റിൽ എടുക്കുക, അതിലേക്ക് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും സോപ്പ് പൊടി ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക.

അതിലേക്ക് രണ്ടോ മൂന്ന് സ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കണം. വെള്ളത്തുണിക്ക് കുറച്ച് അധികം വെള്ള നിറം ലഭിക്കുന്നതിന് അതിലേക്ക് കുറച്ചു പാലു കൂടി ചേർത്തു കൊടുക്കുക. ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കണം. നമുക്ക് ക്ലീൻ ചെയ്യേണ്ട വസ്ത്രങ്ങൾ അതിലേക്ക് മുക്കി കൊടുക്കുക. ഏകദേശം അരമണിക്കൂറെങ്കിലും തുണി വെള്ളത്തിൽ മുക്കി വയ്ക്കണം.

എന്നാൽ മാത്രമേ അതിലെ കറകളെല്ലാം പോയി ക്ലീനായി ലഭിക്കുകയുള്ളൂ. കൂടുതൽ കറകളും കരിമ്പൻ പുള്ളികളും ഉള്ള വസ്ത്രങ്ങൾ ആണെങ്കിൽ കൂടുതൽ സമയം തന്നെ മുക്കി വയ്ക്കുക. അതിനുശേഷം കൈകൊണ്ട് ചെറുതായി ഉരച്ച് തുണി കഴുകി എടുക്കാവുന്നതാണ്. വെള്ള തുണിക്ക് നല്ല വെട്ടി തിളങ്ങുന്ന വെള്ള നിറം ലഭിക്കും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.