White Chick Pea Curry Without Coconut : രാവിലെ ചപ്പാത്തിയുടെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും പുട്ടിന്റെ കൂടെയും എല്ലാം കഴിക്കാൻ വളരെയധികം കോമ്പിനേഷൻ ഉള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു കടലക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ എടുക്കുക .
അതിലേക്ക് ഒരു കപ്പ് കടല വെള്ളത്തിൽ നന്നായി കുതിർന്നതിനുശേഷം ചേർത്തുകൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പൂ മൂന്ന് ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വഴറ്റിയെടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇത് രണ്ടും വഴന്നു വരുമ്പോൾ അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്തു യോജിപ്പിക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക.
അതിൽ നിന്നും കുറച്ചു കടല എടുത്തുമാറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ച് കശുവണ്ടി പരിപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഈ അരപ്പ് കടലക്കറിയിലേക്ക് ഒഴിച്ച് ഇടയ്ക്ക് യോജിപ്പിക്കുക അതോടൊപ്പം രണ്ട് തക്കാളി അരിഞ്ഞതും നാലു പച്ചമുളകും അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ ഭാഗമാകുമ്പോൾ കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർത്ത് പകർത്താം.