സത്യമുള്ള ശാസ്ത്രമാണ് ഹസ്ത രേഖ ശാസ്ത്രം. ഒരു വ്യക്തിയുടെ കയ്യിന്റെ അളവുകൾ വിരലുകൾ കയ്യിലെ വരകൾ എന്നിവയെല്ലാം ഹസ്ത രേഖ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ എന്തെല്ലാം ആണെന്നും അയാളുടെ ജീവിതത്തിൽ ഇനി എന്തെല്ലാം സംഭവിക്കും എന്നെല്ലാം അതിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങളുടെ പെരുവിരലിന്റെ ആകൃതി വച്ചുകൊണ്ട് ചില കാര്യങ്ങൾ പറയുവാൻ സാധിക്കും.
അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടതുകൈയും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലത് കൈയുമാണ് ഹസ്തരേഖാശാസ്ത്രത്തിൽ പരിഗണിക്കുന്നത്. മൂന്ന് തരത്തിലാണ് പെരുവിരൽ ഉണ്ടാവുക. അതിൽ ആദ്യത്തേത് പെരുവിരൽ വളയാതെ നല്ല സ്റ്റിഫായി നിൽക്കുന്നതാണ്. രണ്ടാമത്തേത് ചെറുതായി വളഞ്ഞു നിൽക്കുന്ന പെരുവിരലുകളാണ്.
മൂന്നാമത്തെത് നല്ലവണ്ണം ഏകദേശം 90 ഡിഗ്രി വരെ വളഞ്ഞു നിൽക്കുന്ന പെരുവിരലുകളാണ്. ഈ മൂന്നു തരത്തിലുള്ള പെരുവിരലുകളാണ് സാധാരണയായും ഒരു വ്യക്തിയിൽ കാണാൻ കഴിയുക. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലേതാണ് നിങ്ങളുടെ പെരുവിരൽ എന്ന് മനസ്സിലാക്കുക. അതനുസരിച്ച് നിങ്ങളുടെ സ്വഭാവ സവിശേഷതകളും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടാവും.
അതിൽ ആദ്യത്തേതാണ് നിങ്ങളുടേത് എങ്കിൽ ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളിലും തരണം ചെയ്തിട്ടുള്ള വ്യക്തികൾ ആവും. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ആത്മവിശ്വാസം സ്വയം നേടിയെടുക്കുവാൻ കഴിയുന്നവർ കൂടി ആയിരിക്കും. ആരുടെ മുന്നിലും തലകുനിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആയിരിക്കുകയില്ല. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും വെട്ടി തുറന്നു കാണിക്കുവാൻ യാതൊരു മടിയും കാണിക്കാത്തവരാണ്. വളരെ വേഗത്തിൽ സ്നേഹബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾ ആയിരിക്കുകയില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.