വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാവും…

ഡോക്ടർമാർ സ്ഥിരമായി പറയുന്ന ഒന്നാണ് ധാരാളമായി വെള്ളം കുടിക്കണമെന്ന്. എന്നാൽ വെള്ളം കുടിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. എത്ര അളവിൽ കുടിക്കണം, എങ്ങനെയൊക്കെ കുടിക്കണം, എപ്പോഴൊക്കെ കുടിക്കണം എന്ന് ശ്രദ്ധിക്കേണ്ടത് വളരെ നിർബന്ധമാണ്. സാധാരണയായി നല്ല വെള്ള ദാഹം ഉണ്ടെങ്കിൽ ഒരുമിച്ച് കുറേ അളവിൽ വെള്ളം കുടിക്കുന്ന ശീലം പലർക്കും ഉണ്ട്.

ഒരുമിച്ച് നിറയെ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ സോഡിയത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും, മസിൽ പെയിനും ബോഡി പെയിനും ഉണ്ടാവുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു. കൂടുതൽ സമയം എക്സസൈസും നടത്തവും രോഗിയും എല്ലാം കഴിഞ്ഞതിനുശേഷം പല ആളുകളും ഒറ്റയിരിപ്പിൽ നിറയെ വെള്ളം കുടിക്കാറുണ്ട് എന്നാൽ ഇത് വളരെ ദോഷകരമാണ്.

രാവിലെ എണീറ്റ് ഉടൻ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്. മലബന്ധം മാറാനും വയറിൻറെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുമ്പോൾ നിറയെ വെള്ളം കുടിക്കരുത്, ചെറു ചൂടുള്ള വെള്ളം ഒരു ഗ്ലാസ്സും രണ്ട് ഗ്ലാസ് കുടിച്ചാൽ മതിയാകും. ശരീരഭാരത്തിനനുസരിച്ച് വേണം ദിവസവും വെള്ളം കുടിക്കുവാൻ.

ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് ദാഹം കൂടുതൽ ആവും അത്തരക്കാർ ശരീരഭാരത്തിനും കൂടുതൽ വെള്ളം കുടിക്കുമ്പോൾ അത് ദോഷകരമായി മാറുന്നു. കുട്ടികൾക്ക് വെള്ളം കുടിക്കാൻ പൊതുവേ മടിയാണ്, അതുകൊണ്ടുതന്നെ പലരും വെള്ളത്തിൽ മറ്റു കളറുകൾ ചേർത്ത് കുട്ടികൾക്ക് കൊടുക്കാറുണ്ട് എന്നാൽ ഇവയൊക്കെ ദോഷകരമായി മാറുന്നു. ഇത്തരത്തിലുള്ള പാനീയങ്ങൾ പ്രമേഹം അല്ലെങ്കിൽ ക്യാൻസർ രോഗങ്ങൾക്ക് കാരണമായി തീരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.