രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ വളരെ രുചികരമായ ഗോതമ്പ് പൊടി കൊണ്ടുള്ള ഇടിയപ്പം തയ്യാറാക്കാം. അരിപ്പൊടി ഇല്ലാത്തതുകൊണ്ട് ഇടിയപ്പം ആരും ഇനി കഴിക്കാതിരിക്കേണ്ട. ഈ ഗോതമ്പ് ഇടിയപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി എടുക്കുക.
രണ്ടുമൂന്ന് മിനിറ്റ് നന്നായി വറുത്തെടുക്കുക. മാവിന്റെ പച്ചമണം മാറുന്നതുവരെ വറുത്തെടുക്കുക. അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഇത് ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാൻ വളരെ നല്ലതാണു.
ശേഷം വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്ത് വച്ച ഗോതമ്പുപൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഏകദേശം ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവ് തയ്യാറായി കിട്ടും. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി സേവനാഴി എടുത്ത് അതിലേക്ക് തയ്യാറാക്കി വച്ച മാവ് ചേർത്തു കൊടുക്കാം.
അതിനുശേഷം സേവനാഴി അടച്ച് ഓരോരുത്തരും എങ്ങനെയാണ് ഇടിയപ്പം ഉണ്ടാക്കുന്നത് അതുപോലെ ഉണ്ടാക്കിയെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ രുചികരമായിരിക്കും. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ഇടിയപ്പം തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Sruthis Kitchen