യാത്ര പോകുന്ന സമയത്ത് നിങ്ങൾ ഛർദ്ദിക്കാറുണ്ടോ. പലരുടെയും പ്രശ്നമാണ് യാത്ര പോകുന്ന സമയങ്ങളിൽ ഛർദി വരുന്നത്. ദൂരെ യാത്ര പോകുന്നവർക്കായിരിക്കും പലപ്പോഴും ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകാറുള്ളത് മറ്റു ചിലർക്ക് അത് വളരെയധികം ബുദ്ധിമുട്ടും ഉണ്ടാകുന്നു അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ ഛർദി നിർത്തുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗം ഉണ്ട്.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക ശേഷം ഒരു കപ്പോളം മലർ അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ വെള്ളം തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക ഇത് നിങ്ങൾക്ക് ചെറിയ ചൂടോടുകൂടി വേണമെങ്കിലും കുടിക്കാം അല്ലാതെയും കുടിക്കാം.
ചർദ്ദിയുടെ ടെൻഡൻസി ഉണ്ടാവുന്ന സമയത്ത് നിങ്ങൾ ഈ വെള്ളം കുടിക്കുകയാണെങ്കിൽ ശർദ്ദിക്കാതെ നല്ല സുഖമായി തന്നെ ഇരിക്കാൻ സാധിക്കും. മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു തണ്ട് കറിവേപ്പിലയും മൂന്ന് തണ്ട് നെല്ലിയുടെ ഇലയും എടുത്ത് ഒരു കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ചതിനുശേഷം അരിച്ചെടുത്ത് ചെറിയ ചൂടോടുകൂടി കുടിക്കാവുന്നതാണ്.
ഈ രണ്ടു മാർഗ്ഗങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾ ചെയ്തു നോക്കൂ വളരെയധികം ഉപകാരപ്രദമായിരിക്കും ഇത് ചെറിയ കുട്ടികൾക്ക് പോലും കൊടുക്കാവുന്നതാണ് ഒരുതരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകുന്നതല്ല അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips