കളമശ്ശേരിയിൽ പ്രിയ വാര്യർ എത്തിയപ്പോൾ സംഭവിച്ചത്.!!! ആവേശത്തിൽ ആരാധകർ.

ഒമ്മർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികൾക്ക് മുൻപിൽ എത്തിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയിലൂടെ തന്നെ ആരാധകർ പ്രിയയെ ഇരുകൈയും നീട്ടി സ്വീകരിച്ചു താരം തന്റെ അഡാർ ലവ് എന്ന ചിത്രത്തിനു ശേഷം അന്യഭാഷകളിലാണ് കൂടുതൽ വേഷം ചെയ്തത്. പ്രിയയുടെ ആദ്യത്തെ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ അതിലെ ഗാനത്തിനിടയിലെ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും താരത്തിന് സാധിച്ചു.

നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. പ്രിയ വാര്യർ കളമശ്ശേരിയിലുള്ള ക്രോമ ഇലക്ട്രിക്സ് എന്ന സ്ഥാപനത്തിൽ സന്ദർശിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ഒരു താര ജാടയും കൂടാതെ വളരെ സിമ്പിൾ ആയിട്ടാണ് താരം കളമശ്ശേരിയിലേക്ക് എത്തുന്നത്. നിരവധി പേരാണ് താരത്തെ വരവേൽക്കാൻ കളമശ്ശേരിയിലേക്ക് എത്തിയത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് പ്രിയ ആകെ മാറിയല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഒരു അഡാർ ലവ് സിനിമക്ക് ശേഷം ചെക്ക് എന്ന ചലച്ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടു മാറ്റുകയായിരുന്നു.

പിന്നിട് ഹിന്ദി, കന്നട തുടങ്ങി മറ്റു ഭാഷകളിലേക്കും ചേക്കേറി. നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ച ആകാറുണ്ട്. ഇന്നിതാ താരത്തിന്റെ വീഡിയോക്കും നിരവധി പേരാണ് ലൈക്കും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *