മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സിനിമകളിലൂടെ മലയാളികളുടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ് താര കല്യാണിന്റെ അമ്മ സുഭലക്ഷ്മി. മകളായ താര കല്യാണും പേരക്കുട്ടിയായ സൗഭാഗ്യയും ഒട്ടും മോശക്കാരല്ല. തങ്ങളുടേതായ കഴിവ് തെളിയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഈ കുടുംബത്തിന് സാധിച്ചു. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്.
അതുകൊണ്ട് താന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരാധകർക്കിടയിൽ എത്താറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ പുതിയ ചിത്രങ്ങളുമായാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്. വിജയദശമിയോട് അനുബന്ധിച്ച് നാല് തലമുറകൾ ഒന്നിച്ചിരിക്കുന്ന ആഘോഷവേളയാണ് ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൗഭാഗ്യയും താര കല്യാണും സുബലഷ്മിയും സുധാപ്പുവും എല്ലാവരും ഒന്നിച്ചുള്ള സുന്ദര നിമിഷങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. എല്ലാവർക്കും ഞങ്ങളുടെ ഹാപ്പി വിജയദശമി, നാല് തലമുറകൾ ഒന്നിച്ച് എത്തുന്നു , ഞങ്ങളെല്ലാവരും ഒന്നിച്ചു ചേരുമ്പോഴാണ് ശക്തി ലഭിക്കുന്നത്, ഇവരിലൂടെ എനിക്ക് ദേവിയെ കാണാൻ സാധിക്കുന്നു . എന്നിങ്ങനെയാണ് ചിത്രങ്ങൾക്കും താഴെ സൗഭാഗ്യ കുറിച്ചത്.
ഈ താര കുടുംബത്തോടൊപ്പം എപ്പോഴും അവരുടെ കൂടെയുള്ള അനുവും ചേർന്നപ്പോൾ ചിത്രങ്ങൾ വളരെയധികം മനോഹരമായ് എന്ന് തന്നെ പറയാം. ചിത്രങ്ങളിൽ എല്ലാവരും ഒരുപോലെ വസ്ത്രം ധരിച്ച് അതിസുന്ദരിയായാണ് എത്തുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും ഒപ്പം രസകരമായ കമന്റുകളും ആയി രംഗത്തെത്തുന്നത്. ഈ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ആരാധകരും ഹാപ്പി വിജയദശ്മി എന്ന് നേരുന്നുണ്ട്.
View this post on Instagram