അരിമ്പാറയും പാലുണ്ണിയും നിമിഷങ്ങൾക്കുള്ളിൽ മാറ്റാം, ഇതാ ചില പൊടിക്കൈകൾ…

പലരും നേരിടുന്ന ചർമ്മ പ്രശ്നങ്ങളാണ് അരിമ്പാറയും പാലുണ്ണിയും. അധികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ലെങ്കിലും സൗന്ദര്യത്തിന് ഒരു ഭീഷണി തന്നെയാണ്. ഇവ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെ വലുതാണ്. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം ഒരുപോലെ കണ്ടുവരുന്നു. ഇവ ഒരു സ്ഥലത്ത് നിന്ന് ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലേക്കും പകരുകയും ചെയ്യുന്നു.

ചില സമയങ്ങളിൽ അസഹ്യമായ വേദനയും അനുഭവപ്പെടാം. ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽ പെടുന്ന ഒരുതരം വൈറസുകളാണ് അരിമ്പാറയ്ക്ക് കാരണമാകുന്നത്. ഒരു വ്യക്തിയുടെ ചർമ്മത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ചർമ്മത്തിൽ നിന്ന് പുറത്തേക്ക് വളർന്നുവരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ഇവയുടെ എണ്ണത്തിൽ പെട്ടെന്ന് തന്നെ വർദ്ധനവ് ഉണ്ടാകുന്നു. അരിമ്പാറയെ പോലെ തന്നെ ശരീരത്തിൽ നിന്നും പുറത്തോട്ട് വളരുന്ന ഒന്നാണ് പാലുണ്ണി.

ഇതും ഒരു വൈറസിന്റെ ഇൻഫെക്ഷൻ ആണ്. ഇവ കളയുന്നതിന് പലതരത്തിലുള്ള മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ചില പൊടിക്കൈകൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ അരിമ്പാറയും പാലുണ്ണിയും ഇല്ലാതാക്കാം. കുറച്ചു വലുപ്പമുള്ള അരിമ്പാറ ആണെങ്കിൽ ഒരു മുടി കെട്ടിയിടുക, തുടർച്ചയായി രണ്ടുമൂന്നു പ്രാവശ്യം ഇത് ചെയ്താൽ അരിമ്പാറ കൊഴിഞ്ഞു പോകും.

എരിക്കിന്റെ കറ അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുന്നതും ഇത് ഇല്ലാതാക്കുവാൻ സഹായകമാണ്. ഒരു ഇഞ്ചി തൊലി കളഞ്ഞ് കൂർപ്പിച്ച് എടുക്കുക അതിൽ അല്പം ചുണ്ണാമ്പ് തേച്ച് ചർമ്മത്തിൽ ആകാതെ അരിമ്പാറയുടെ മുകളിലായി തൊട്ടുകൊടുക്കുന്നതും ഇവ ഇല്ലാതാകുവാൻ ഗുണം ചെയ്യുന്നു. അരിമ്പാറ ഉണ്ടാകുന്നത് മുഖത്ത് ആണെങ്കിൽ തുളസിയുടെ നീര് പുരട്ടിയാൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.