അരിമ്പാറയും പാലുണ്ണിയും നിമിഷങ്ങൾക്കുള്ളിൽ കൊഴിഞ്ഞു പോകും.. ഇതാ ചില വീട്ടുവൈദ്യങ്ങൾ..

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രധാന ചർമ്മ പ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും. ഇത്തരം സ്കിൻ ടാഗുകൾ സൗന്ദര്യത്തിന് എപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നവയാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ഇവ പലപ്പോഴും മറ്റു ഭാഗങ്ങളിലേക്കും പടർന്ന് പിടിക്കുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കും ഇവയ്ക്ക് വ്യാപിക്കുവാൻ സാധിക്കും. വൈറസുകളാണ് ഈ സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

എന്നാൽ ഇവയിൽ മുറിവുകളും മറ്റുമുണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാവും. പോക്സ് വൈറസ് ആണ് ഈ അണുബാധയുടെ പിന്നിൽ. ഇതൊരു ചർമ്മ സംബന്ധമായ പ്രശ്നം മാത്രമാണ് എന്നാൽ ആരോഗ്യപരമായി ഇവകൊണ്ട് അതൊരു ദോഷവും ഉണ്ടാവില്ല. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് സ്കിൻ ടാഗുകൾ കണ്ടു വരാറുള്ളത്, പ്രായം കൂടുംതോറും ഇതിൻറെ എണ്ണവും വർദ്ധിക്കുന്നു.

ചർമ്മത്തിൽ ഈർപ്പവും ഉരസലുമുള്ള ഭാഗത്താണ് ഇവ സാധാരണയായി ഉണ്ടാവുന്നത്. അരിമ്പാറയും പാലുണ്ണിയും ഏതാണ്ട് ഒരേ സ്വഭാവം ആണെങ്കിലും രണ്ടും വ്യത്യസ്തമാണ്. അരിമ്പാറ ഇരുണ്ട നിറത്തോടുകൂടിയതും പാലുണ്ണി ഇരുണ്ടതല്ലാത്ത നിറത്തിൽ കാണപ്പെടുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ വിഭാഗത്തിൽപ്പെട്ട ചില വൈറസുകളാണ് ഇതിന് കാരണമാകുന്നത്.

സാധാരണയായി ഇത് അകറ്റുന്നതിന് വിപണിയിൽ പല ഉൽപ്പന്നങ്ങളും ലഭ്യമാണ് എന്നാൽ യാതൊരു ദോഷഫലങ്ങളും വരുത്താത്ത കുട്ടികൾക്ക് പോലും പരീക്ഷിക്കാൻ സാധിക്കുന്ന ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. കഴുത്തിലും മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറ കളയുന്നതിനായി ഒരു മുടിയുടെ നാര് അതിൽ കെട്ടിവയ്ക്കുക. ഇത് തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്താൽ ഉറപ്പായും അരിമ്പാറ കൊഴിഞ്ഞു പോകും. കൂടാതെ മുഖത്തുണ്ടാകുന്ന അരിമ്പാറ കളയുന്നതിന് കോവക്കയുടെ ഇലയോ തുളസിയിലയോ നന്നായി കഴുകി വീടെടുത്ത് അത് ഇതിൽ പുരട്ടാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.