പത്തുവർഷത്തെ ദാമ്പത്യവുമായ് വിനീതും ഭാര്യയും!! ആശംസകൾ അറിയിച്ച് മലയാളികൾ.

മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് വിനീത് ശ്രീനിവാസൻ നടൻ മാത്രമല്ല പിന്നണി ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് ഡബ്ബിങ് ആർട്ടിസ്റ്റ്, പ്രൊഡ്യൂസർ, തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. അച്ഛനെപ്പോലെ തന്നെ മകനും കൈവയ്ക്കുന്ന മേഖലകളിലെല്ലാം തന്നെ ശോഭിക്കുകയാണെന്ന് നിസംശയം പറയാം. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന സിനിമയിലൂടെയാണ് ആദ്യമായി താരം നടന്റെ വേഷം അണിയുന്നത്.

പിന്നീട് മകന്റെ അച്ഛൻ, ട്രാഫിക്, ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം തുടങ്ങി ഒട്ടനവധി സിനിമകളിൽ നായകനായും സഹനടനായും വേഷം ചെയ്തു. പിന്നീടാണ് താരം മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ സംവിധായകയ് തിളങ്ങുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടൻ വിനീതിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ്  മലയാളി പ്രേക്ഷകർ   ഏറ്റെടുക്കാറുള്ളത്.

അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളാണ് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും. ഇരുവരുടെയും ദാമ്പത്യം തുടങ്ങിയിട്ട് 10 വർഷം തികയുന്ന മനോഹരമായ നിമിഷങ്ങളാണ് ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു ഒരു വ്യക്തി കൂടിയാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെയും ദിവ്യയുടെയും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് 2012 ൽ ഇവർ വിവാഹിതരാകുന്നത്.

10 വർഷം തികയുന്ന ഈ ദാമ്പത്യ ജീവിതത്തിന് ആശംസകളുമായി നിരവധി താരങ്ങളും ഒട്ടനേകം ആരാധകരും ആണ് കമന്റുകളുമായി രംഗത്തെത്തുന്നത്. യഥാർത്ഥ ജീവിതത്തിലെ അരുണും നിത്യ എന്നും കല്യാണി പ്രിയദർശൻ കുറിക്കുന്നു. കല്യാണിക്കു പിന്നാലെ ശ്വേത മേനോൻ, തൻവി റാം, വിശാഖ്, ആർ ജെ മാത്തുക്കുട്ടിയും തുടങ്ങി നിരവധി താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. വിനയത്തിന്റെയും ഭാര്യയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് ഒട്ടനകം ലൈക്കുകൾ ആണ് ആരാധകർ നൽകുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Leave a Reply

Your email address will not be published. Required fields are marked *