ഇന്ന് വളരെ വിശേഷപ്പെട്ട വിനായക ചതുർത്തി ദിവസമാണ്. മഹാഗണപതി ഭഗവാന്റെ തിരു അവതാര ദിവസമാണ്. ഈ സമയത്ത് ഗണപതി ഭഗവാനോട് നമ്മൾ എന്ത് അപേക്ഷിച്ചാലും എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ അതെല്ലാം നമുക്ക് വരമായി അനുഗ്രഹിച്ചു നൽകുന്നതായിരിക്കും. ആ രണ്ട് രീതിയിൽ നമുക്ക് ഈ ദിവസം പ്രാർത്ഥിക്കാവുന്നതാണ് വ്രതം എടുത്തും പ്രാർത്ഥിക്കാം വ്രതം എടുക്കാതെയും പ്രാർത്ഥിക്കാം.
വ്രതം എടുക്കുന്നവർ ആണെങ്കിൽ ഒരു കാരണവശാലും അരിയാഹാരം കഴിക്കാൻ പാടില്ല അതുപോലെ ക്ഷേത്രത്തിൽ പോയി ഭഗവാനോട് പ്രാർത്ഥിച്ച് സങ്കൽപം എടുക്കേണ്ടതാണ് അതിനുശേഷം വേണം ആരംഭിക്കുവാൻ. ഇന്നീ ദിവസം ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കാൻ കഴിയുന്നത് വളരെ ഉത്തമമാണ്. ഗണപതിഹോമത്തിൽ പങ്കുചേരാൻ സാധിക്കുന്നത് വളരെ ഉത്തമമാണ് പറ്റുമെങ്കിൽ അതും ചെയ്യുക.
അതുപോലെ ഇന്ന് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു കാരണവശാലും ചന്ദ്രനെ കാണാൻ പാടില്ല. വലിയ ദോഷങ്ങൾ വന്നുചേരുന്നതായിരിക്കും. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ചന്ദ്രനെ കണ്ടു പോവുകയാണെങ്കിൽ അതിന് പരിഹാരമായി ചെയ്യേണ്ടത് 1008 തവണ ഓം നമശിവായ ഉറങ്ങുന്നതിനു മുൻപ് തന്നെ ചൊല്ലി തീർക്കേണ്ടതാണ്. മഹാദേവനിൽ അഭയം പ്രാപിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം ഗണേശ പ്രീതിക്കുവേണ്ടി ഓം ഗം ഗണപതേ നമഃ ചൊല്ലുകയും വേണം.
വ്രതം മെടുത്താലും എടുക്കാതിരുന്നാൽ കൂടിയും ഇന്നത്തെ ദിവസം ചന്ദ്രനെ കാണാതിരിക്കുവാൻ ശ്രദ്ധിക്കുക ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ സന്ധ്യയ്ക്ക് പ്രാർത്ഥനകൾ കഴിഞ്ഞ് വേഗം തന്നെ വീട്ടിലേക്ക് വരാനും വീട്ടിൽ തന്നെ കഴിഞ്ഞു കൂടാനും പ്രാർത്ഥനകൾ ചെയ്യുവാനും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.