Way Of Dosa Batter Store Tip : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശ, ഇഡലി അപ്പം ഇവയെല്ലാം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ. മിക്കവാറും എല്ലാ വീടുകളിലും രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇതിലേതെങ്കിലും ഒന്നായിരിക്കും. ഇത് തയ്യാറാക്കാൻ തലേദിവസം തന്നെ വീട്ടമ്മമാർ മാവ് തയ്യാറാക്കി വെക്കുന്നു. പല സന്ദർഭങ്ങളിലും ഒരു ദിവസത്തേക്കാൾ കൂടുതൽ നാളത്തേക്ക് മാവ് സൂക്ഷിച്ചുവയ്ക്കുന്ന വീട്ടമ്മമാർ ആയിരിക്കും കൂടുതൽ ആളുകളും.
എന്നാൽ ഇതുപോലെ എടുത്തു വയ്ക്കുന്ന മാവ് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം പെട്ടെന്ന് തന്നെ പുളിച്ചു നാശമായി പോകുന്നു. പിന്നീട് മാവ് എത്ര ബാക്കി വന്നാലും അത് കളയുകയല്ലാതെ വേറെ വഴിയില്ല. ഇനി കുറച്ച് അധികം ദിവസത്തേക്ക് ദോശമാവായാലും അപ്പത്തിന്റെ മാവായാലും കേടുവരാതെ സൂക്ഷിച്ചു വയ്ക്കുന്നതിന് ഒരു വെറ്റില മാത്രം മതി. അതിനായി തളിർത്ത വെറ്റില നോക്കി പറയ്ക്കുക ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക.
ശേഷം ദോശമാവ് പകർത്തിയ പാത്രത്തിലും അപ്പത്തിന്റെ മാവ് പകർത്തിയ പാത്രത്തിലും മാവിന് മുകളിലായി വച്ചുകൊടുക്കുക. ശേഷം ഈ പാത്രം ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ മാവ് എത്രനാൾ കഴിഞ്ഞാലും പുളിച്ചു പോകാതെ ഉണ്ടാക്കിയ അതുപോലെ തന്നെ ഉണ്ടായിരിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ തന്നെ ഉപയോഗിക്കാം.
രുചികരമായ പലഹാരങ്ങൾ കഴിക്കുകയും ചെയ്യാം. എല്ലാ വീട്ടമ്മമാരും ഈ ടിപ്പ് ചെയ്തു നോക്കുക ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. ദോശയ്ക്കും അപ്പത്തിനും വീട്ടിൽ തന്നെ മാവ് തയ്യാറാക്കി വയ്ക്കുന്ന വീട്ടമ്മമാർ ഈ ടിപ്പ് ചെയ്യാതെ പോയാൽ വലിയ നഷ്ടമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Credit : Grandmother Tips