Vendaykka Masala Curry : രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെ സൈഡ് ആയിട്ടും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള വെണ്ടയ്ക്ക മസാല കറി തയ്യാറാക്കി എടുക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക എടുത്ത് മീഡിയം വലുപ്പത്തിൽ. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെണ്ടയ്ക്ക ഞാൻ നല്ലതുപോലെ വാട്ടിയെടുക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
സവാള വാടി വരുമ്പോൾ ഒന്നേകാൽ കപ്പ്തക്കാളി അരച്ചെടുത്തത് ചേർത്തു കൊടുത്ത് നല്ലതുപോലെ ചൂടാക്കുക. അടുത്തതായി രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത യോജിപ്പിക്കുക. പൊടിയുടെ മണം മാറി .
വരുമ്പോൾ ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ച് വരുമ്പോൾ വെണ്ടക്കയും കുറച്ച് പുളിവെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെണ്ടയ്ക്ക കറി നല്ലതുപോലെ കുറുകി വരുമ്പോൾ കുറച്ച് മല്ലിയിലയോ കറിവേപ്പിലയോ ചേർത്ത് പകർത്തി വയ്ക്കാം. ഇതുപോലെ വെണ്ടയ്ക്ക കറി നിങ്ങളും തയ്യാറാക്കൂ.
One thought on “എത്ര കഴിച്ചാലും മതിയാകില്ല ഈ വെണ്ടയ്ക്ക കറി. വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കു. | Vendaykka Masala Curry”