പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുക്കുവാൻ കുറെ സമയം ആവശ്യമായി വരുന്നു. ജോലിക്ക് പോകുന്ന വ്യക്തികൾ ആണെങ്കിൽ ദിവസവും പച്ചക്കറികൾ അറിയുവാൻ സമയമുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ പലരും പച്ചക്കറികൾ ഉപേക്ഷിച്ച് മറ്റുപല ഭക്ഷണരീതികളിലേക്കുമാണ് തിരിയുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ പച്ചക്കറികൾ ചെറുതായി ഭംഗിയായി അരിഞ്ഞെടുക്കുവാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
കുറച്ച് സമയം കൊണ്ട് തന്നെ കൂടുതൽ പച്ചക്കറികൾ ഈസിയായി അരിഞ്ഞെടുക്കാം. മിക്സി ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത്. സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്ന ഏത് മിക്സി ഉപയോഗിച്ചു നമുക്ക് ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ക്യാരറ്റ് എങ്ങനെയാണ് അരിഞ്ഞെടുക്കുന്നത് എന്ന് നോക്കാം. അതിനായി ക്യാരറ്റ് കുറച്ചു വലിയ കഷണങ്ങളായി തന്നെ മുറിക്കുക.
എന്നിട്ട് അത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഒരു സവാളയും ഇതുപോലെ വലിയ കഷണങ്ങളായി മുറിച്ചെടുത്ത് ബൗളിലേക്ക് എടുക്കുക. കാബേജു അതുപോലെ വലിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക. വലുതായി മുറിക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. മിക്സിയുടെ ചെറിയ ജാറിലേക്ക് ഇവ ഇട്ടു കൊടുത്ത് ലെഫ്റ്റിലേക്ക് ഒരു പ്രാവശ്യം തിരിക്കുക. ജാറ് മുഴുവനായും നിറച്ചിട്ട് കൊടുക്കരുത്, കുറച്ചു മാത്രം ഇടുക.
ഇത് പ്രകാരം തന്നെ ക്യാരറ്റ്, കാബേജ് സവാള എന്നിവയെല്ലാം ചെറുതായി അരിഞ്ഞത് പോലെ ലഭിക്കും. സാധാരണയായി നമ്മൾ ഗ്രേറ്റർ ഉപയോഗിച്ച് അരിയുന്നത് പോലെ തന്നെ ആവും ഇങ്ങനെ ചെയ്യുന്നത് മൂലം ഉണ്ടാവുക. ഏതു പച്ചക്കറിയും ഇത്തരത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. കുറച്ചുസമയം ഉപയോഗിച്ച് തന്നെ കൂടുതൽ പച്ചക്കറികൾ അരിഞ്ഞെടുക്കുവാൻ ഈ രീതി ഉപയോഗിക്കാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.