കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. ഈ പേര് പറഞ്ഞാൽ പലർക്കും താരത്തെ മനസ്സിലാവുകയില്ലെങ്കിലും വേദികയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. കുടുംബവിളക്ക് എന്ന പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായി മലയാളികൾക്കു മുമ്പിൽ എത്തിയ ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. നെഗറ്റീവ് റോളിൽ എത്തുമ്പോൾ പോലും താരത്തിന്റെ ഈ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
പരമ്പരകളിലെ കഥാപാത്രങ്ങളെയും ജീവിതത്തിലെ വ്യക്തികളെയും തമ്മിൽ രണ്ടായി തന്നെ കാണാൻ മലയാളി പ്രേക്ഷകർക്ക് കഴിയുന്നതുകൊണ്ട് വേദിക മലയാളികളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു താരം കർവാ ചൗത്ത് എന്ന ചടങ്ങ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ ശരണ്യ മലയാളികൾക്ക് ആയി പങ്കുവെക്കുന്നത്.
എന്റെ പ്രാണനു വേണ്ടി ഞാൻ ഉപവസിക്കുന്നത് സന്തോഷവും ലജ്ജയും സ്നേഹവും നിറഞ്ഞ ഒരു വികാര നിർഭരമായ അനുഭവമായിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ കാത്തിരിക്കുകയായിരുന്നു. എന്റെ കർവാചൗത്ത് സ്പെഷ്യൽ ആക്കാനും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയതിനും എന്റെ സൂപ്പർ ചേച്ചി സരിതക്കും നന്ദി. അക്ഷരാർത്ഥത്തിൽ ഞാൻ പറയും ജാതിമത ഭേദമന്യേ എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കർവാചൗത്ത് അനുഭവം ചെയ്യണം. എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.
ഉത്തരേന്ത്യയിലും മറ്റും വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് ഇത്. ഭർത്താക്കന്മാരുടെയും ദീർഘായുസ്സിനും സുരക്ഷയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഒരു ദിവസം മുഴുവൻ ഉപവസിക്കുകയും ചന്ദ്രനെ ദർശിച്ച ശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് കർവാ ചൗത്തിൽ ചെയ്യുന്നത്. മലയാളികൾക്കിടയിൽ അത്രയ്ക്ക് അധികം ഈ ചടങ്ങ് ആഘോഷം അല്ലെങ്കിൽ പോലും താരത്തിന്റെ ഈ ആഘോഷങ്ങൾക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
View this post on Instagram