Varicose Veins Treatment : വെരിക്കോസ് വെയിൻ കൂടുതലായോ കാണപ്പെടുന്നത് കാലുകളിൽ ആണ് കാലുകളിൽ ഞരമ്പുകൾ തടിച്ചത് പോലെ ചുരുണ്ട് കൂടി കെട്ടുപിണഞ്ഞു കിടക്കുന്നതുപോലെ കാണപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിൽ രണ്ടുതരത്തിലുള്ള രക്തക്കുഴലുകളാണ് കാണുന്നത് ഒന്ന് നമ്മുടെ ഹൃദയത്തിൽ നിന്നും ശുദ്ധീകരിച്ച് രക്തം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്ന ഞരമ്പുകളും മറ്റൊന്ന് ശരീരത്തിലെ മോശം രക്തങ്ങളെ ഹൃദയത്തിലേക്ക് ശുദ്ധീകരണത്തിന് വേണ്ടി എത്തിക്കുന്ന ഞരമ്പുകൾ ആണ് രണ്ടാമത്തെത്.
ഇതുപോലെ പോകുന്ന അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകാതെ ഞരമ്പുകളിൽ തന്നെ കെട്ടിക്കിടക്കുന്നതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത് വരാനുള്ള പ്രധാനപ്പെട്ട ഒന്നാമത്തെ കാരണം ഞരമ്പുകളിലെ ഭിത്തിയിൽ ഉണ്ടാകുന്ന ഇലാസ്റ്റികതയുടെ കുറവ്. രണ്ടാമത്തെ കാരണം ആ ഭാഗത്തുള്ള മസിലിന്റെ പ്രവർത്തനം കുറയുമ്പോൾ സംഭവിക്കും. മൂന്നാമത്തെ കാരണം കാലുകളിൽ നിന്നും ഹൃദയത്തിലേക്ക് പോകുമ്പോൾ തിരികെ വരാതിരിക്കാൻ വേണ്ടി രണ്ട് വാൽവുകൾ സഹായിക്കാറുണ്ട്.
ഇതിന്റെ പ്രവർത്തനം കൃത്യമാകാതെ വരുമ്പോഴാണ് ഈ താഴെ തന്നെ കയറി വരുന്നത്. ഞരമ്പുകൾ തടിച്ചു നിൽക്കുക മാത്രമല്ല പല സമയങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്. ചില ആളുകൾക്ക് നീര് വയ്ക്കുന്നതും കാണപ്പെടാറുണ്ട്. ഇതിനെ പരിഹരിക്കുന്നതിനുവേണ്ടി കൃത്യമായ ഡയറ്റ് കൊണ്ടുപോവുകയാണെങ്കിൽ എളുപ്പത്തിൽ പരിഹരിക്കാം.
വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക അതുപോലെ വൈറ്റമിൻ കെ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, അതുപോലെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. പാലും പാലിന്റെ ഉൽപ്പന്നങ്ങളും ഒഴിവാക്കുക, മൈദ ഗോതമ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഈ പ്രശ്നത്തെ നമുക്ക് ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും അല്ലാത്തപക്ഷം ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടതാണ്.