ഞരമ്പ് പിടഞ്ഞു കിടക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. അശുദ്ധമായ രക്തം തൊലിയുടെ തൊട്ട് അടിയിൽ കെട്ടിക്കിടക്കുമ്പോൾ അവിടത്തെ രക്തയോട്ടം കുറയുകയും ആ തൊലിക്ക് ചുറ്റും കേടു വരുകയും അതുമൂലം അവിടെ പൊട്ടി മുറിവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് കഠിനമായ വേദന ഉണ്ടാക്കുന്നു. ഈ മുറിവ് ഉണങ്ങണമെങ്കിൽ ശുദ്ധമായ രക്തം അവിടെ എത്തണം. വെരിക്കോസ് വെയിൻ രണ്ട് തരത്തിലുണ്ട്.
പ്രൈമറി വെരിക്കോസ് വെയിനും സെക്കൻഡറി വെരിക്കോസ് വെയിനും. പ്രൈമറി വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അധികനേരം ഇരിക്കുകയോ നിൽക്കുകയും ചെയ്യുന്നതുമാണ് പ്രധാന കാരണം. അവരിൽ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു .സ്ത്രീകളിൽ ഗർഭധാരണ സമയത്തും ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുംതോറും ചിലരിൽ ഈ വെയിലുകൾ ക്ഷയിച്ചു തുടങ്ങും ഈ രോഗം പിടിപെടാം.
ഇന്ന് കണ്ടുവരുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതഭാരം അതുകൊണ്ട് തന്നെ ഈ അസുഖം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ എത്തുന്നു. വെരിക്കോസ് വെയിൻ തടയാൻ മുഴുവനായും മരുന്നുകളെ ആശ്രയിക്കേണ്ടതില്ല ചില ആയുർവേദ പ്രതിവിധികളും ഒറ്റമൂലികളും അതിനെ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുന്നവരിൽ ഈ രോഗം വരാനുള്ള സാധ്യത കുറവാണ്.
ഈ രോഗം ചികിത്സിക്കാൻ ഒട്ടനവധി ഒറ്റമൂലികൾ നമുക്ക് ചുറ്റുമുണ്ട് പലതും വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒറ്റമൂലികളാണ്. അമിതഭാരം കുറയ്ക്കുന്നതിനായി എണ്ണയും കൊഴുപ്പും അടങ്ങിയ ആഹാരം മിതമായ അളവിൽ ഉപയോഗിക്കാം ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉപയോഗിച്ചുകൊണ്ട് ചില വീട്ടുവൈദ്യങ്ങളിലൂടെ ഈ രോഗാവസ്ഥ ഒരു പരിധി വരെ ചികിത്സിക്കാൻ സാധിക്കും. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക. .