മിക്ക ആളുകളിലും സാധാരണമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. മുതിർന്ന ആളുകളിൽ 30 ശതമാനത്തിൽ കൂടുതൽ പേരെയും ഈ രോഗം ബാധിക്കുന്നു. കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാസ്ഥാനത്ത് നിന്നും മാറിക്കൊണ്ട് അശുദ്ധ രക്തം കെട്ടി കിടന്ന് വീർത്തു വലുതാവുന്ന ഒരു അവസ്ഥയാണിത്. സിരകളിലൂടെയുള്ള രക്ത സംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാവുന്നത്.
ഒരാളുടെ ശരീരത്തെ മുഴുവനായും താങ്ങി നിർത്തുന്ന അവയവങ്ങളാണ് കാലുകൾ. കാലുകളിലൂടെയുള്ള സിരകളിൽ പലകാരണങ്ങൾ കൊണ്ട് ബലക്ഷയം ഉണ്ടാവുന്നു. ഇത്തരത്തിൽ ബലക്ഷയം ഉണ്ടാവുമ്പോൾ ഇവ ചുരുങ്ങി കൊണ്ട് ദുർബലമാവുകയും ആ ഭാഗത്തെ സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീത ദിശയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുന്നു. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നമുണ്ടാകാം.
എന്നാൽ ഇത് കൂടുതലായും കാണപ്പെടുന്നത് കാലിന്റെ ഭാഗങ്ങളിലാണ്. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക എന്നതാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനായി ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നത് കൂടാതെ പതിവായി വ്യായാമവും ചെയ്യേണ്ടതുണ്ട്.
ദീർഘനേരം നിൽക്കുന്നവരിലും വെരിക്കോസ് വെയിൻ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. ദീർഘ നേരം നിന്നുകൊണ്ട് ജോലി ചെയ്യുമ്പോഴും അമിതമായി നടക്കുകയും ചെയ്യുമ്പോഴും കാലുകളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുകയും സിരകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വെരിക്കോസ് വെയിനിന്റെ അപകട സാധ്യത വർദ്ധിപ്പിക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കണ്ടു നോക്കൂ.