എന്റെ പ്രിയപ്പെട്ട ജയശ്രീക്കൊപ്പം ഓണത്തിനിടക്ക് തകർപ്പൻ ഡാൻസുമായി വരദ.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് വരദ. സിനിമാരംഗത്തും മിനിസ്ക്രീൻ രംഗത്തും നായികയായും സഹനടി ആയും എല്ലാം തിളങ്ങുന്ന താരമാണ് വരദ. പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ സഹോദരി ആയിട്ടാണ് വരദ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മണിക്കുട്ടൻ നായകനായ സുൽത്താൻ എന്ന ചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിച്ചു.

സിനിമ രംഗത്ത് മാത്രമല്ല മിനിസ്ക്രീൻ രംഗത്തും ഒരുപാട് സജീവമാണ് വരദ. ഒട്ടനവധി സീരിയലുകളിൽ താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ വരദ ഇൻസ്റ്റാ ഗ്ലാമറസ് എന്ന പേജിനു വേണ്ടി ഓണത്തെ മുന്നോടിയായി ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. ഈ ഫോട്ടോ ഷൂട്ടിനിടയിൽ വരദയും ജയശ്രീയും കൂടി കളിച്ച ഡാൻസ് ആണ് സോഷ്യൽ മീഡിയ വഴി വരദ പങ്കുവെച്ചത്.

ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ജയശ്രീ ശിവദാസ് മലയാളികൾക്കിടയിൽ സുപരിചിത ആണ് ബാലതാരമായി തിളങ്ങിയിട്ടുള്ള ആളാണ് ജയശ്രീ. മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജയശ്രീ വേഷമിട്ടിട്ടുണ്ട്. ഭ്രമരം ആക്ഷൻ ഹീറോ ബിജു ഇടുക്കി ഗോൾഡ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത വ്യക്തിയാണ്.

ജയശ്രീ ഇപ്പോൾ ഇരുവരും ഒന്നിച്ച് ചെയ്ത ഒരു ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഓണത്തിന് ഇടയ്ക്ക് ഒരു ബുള്ളറ്റ് പാട്ട് എന്റെ പ്രിയപ്പെട്ട ജയശ്രീക്ക് ഒപ്പം എന്ന ക്യാപ്ഷനും കൂടെയാണ് വരദ പങ്കുവെച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് നാടൻ ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇവരുടെയും ഈ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്.ഒപ്പം ഇരുവർക്കും ആയി നല്ല ഒരു ഓണം ആശംസിക്കുന്നു എന്നും ആരാധകർ പറഞ്ഞു.

 

View this post on Instagram

 

A post shared by Threads nbeads (@threads_nbeads)

Leave a Reply

Your email address will not be published. Required fields are marked *