എല്ലാം കൂടുതലായി കാണപ്പെടുന്ന ഒരു അച്ചാറാണ് വടുകപ്പുളി നാരങ്ങ അച്ചാർ. വായിലിട്ടാൽ തന്നെ നല്ല പുളിച്ചു പോകുന്ന ടേസ്റ്റ് ആണ് വടുകപ്പുളിക്ക് ഉള്ളത്. എന്നാൽ ഇനി ഒട്ടും കൈപ്പില്ലാതെ വടുകപ്പുളി അച്ചാർ തയ്യാറാക്കാം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് വടുകപുളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.
അതുകൂടാതെ നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ചു മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിനുശേഷം ഒരു ശർക്കര മുഴുവനായി അതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക. ശേഷം ശർക്കരയെല്ലാം അലിഞ്ഞു വരുന്നത് വരെ തിളപ്പിക്കുക.
നന്നായി തിളച്ചു വന്നതിനുശേഷം മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതോടൊപ്പം തന്നെ മൂന്ന് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടിയും ചേർത്തു കൊടുത്തു നന്നായി ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റിവയ്ക്കുക.
അടുത്തതായി തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര പാനിയെ അച്ചാറിലേക്ക് ഒഴിച്ചു കൊടുത്തു യോജിപ്പിക്കുക. അതോടൊപ്പം തന്നെ എണ്ണയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇനി എല്ലാവരും ഈ രീതിയിൽ കൈപ്പില്ലാത്ത വടുകപുളി അച്ചാർ തയ്യാറാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.