കളയാൻ വച്ചിരിക്കുന്ന നാരങ്ങ തൊലി ബാത്റൂമിൽ ഇതുപോലെ ചെയ്യൂ. ഇന്ന് തന്നെ ചെയ്തു നോക്കൂ. | Using Lemon Tip

Using Lemon Tip : എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് നമ്മളെല്ലാവരും നാരങ്ങ പിഴിഞ്ഞ് എന്തെങ്കിലും ആവശ്യങ്ങൾക്ക് എടുത്തു കഴിഞ്ഞാൽ അതിന്റെ തോല് നമ്മൾ കളയുകയായിരിക്കും ചെയ്യാറുള്ളത്. കാരണം പിന്നീട് നമുക്ക് അതിന്റെ ആവശ്യം വരാറില്ലല്ലോ .

എന്നാൽ വീണ്ടും നമുക്ക് അതിനെ ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ബാത്റൂമിൽ ആണ് ഈ ടിപ്പ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് അതിനുവേണ്ടി നാരങ്ങ തൊലികൾ എടുക്കുക. ശേഷം ഒരു തുണിയോ അല്ലെങ്കിൽ ഒരു നെറ്റ് എടുത്ത് അതിലേക്ക് ഇട്ട് കെട്ടിവയ്ക്കുക. ശേഷം ടോയ്‌ലറ്റിൽ വെള്ളം നിറയുന്ന ടാങ്കിന്റെ ഉള്ളിലേക്ക് വച്ച് കൊടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ പ്രാവശ്യം ഫ്ലഷ് ചെയ്യുമ്പോഴും നല്ല സുഗന്ധം വരുന്നതായിരിക്കും. മാത്രമല്ല നല്ലതുപോലെ ക്ലീൻ ആവുകയും ചെയ്യും. ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരുപാട് പൈസ മുടക്കി ക്ലീനിംഗ് റോഷനുകൾ വാങ്ങേണ്ട ആവശ്യമില്ല.

ഇതുപോലെയുള്ള ചെറിയ ടിപ്പുകളിലൂടെ നമുക്ക് ആ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാൻ സാധിക്കും. അതുപോലെ മറ്റൊരു കാര്യം ചെയ്യേണ്ടത് മൂന്ന് ദിവസത്തിൽ കൂടുതൽ വയ്ക്കാൻ പാടില്ല അതിനുള്ളിൽ മാറ്റി വയ്ക്കേണ്ടതാണ്. അതുകൂടി എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളെല്ലാവരും ഇതുപോലെ ചെയ്തു നോക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *