മലയാളികളെ സംബന്ധിച്ചിടത്തോളം രാവിലെ ഒരു ചായ അത് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ പാൽ ചായ ഉണ്ടാക്കാൻ പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ അത് തിളച്ചു പുറത്തു പോകാനുള്ള അവസരങ്ങൾ എല്ലാ വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ ഇനി എത്ര കൂടിയ തീയിൽ വെച്ചാലും പാല് തിളച്ച് ഒരു തുള്ളി പോലും പുറത്തു പോകില്ല.
അതിനുവേണ്ടി പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാത്രത്തിന് മുകളിലായി ഒരു വലിയ സ്പൂൺ വെച്ചു കൊടുക്കുകയാണെങ്കിൽ പാല് തിളച്ചാൽ ഒട്ടും തന്നെ പുറത്തു പോകാതെ ഇരിക്കും. അടുത്ത ഒരു ടിപ്പ് എല്ലാ വീടുകളിലും തന്നെ മരത്തിന്റെ കൈയിലുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർ ഉണ്ടാകും. ഇത്തരം സ്പൂണുകൾ ഉപയോഗിച്ച് കുറച്ചുനാളുകൾക്കു ശേഷം അതിന്റെ ഭംഗി എല്ലാം നഷ്ടപ്പെടും.
എന്നാൽ ഇനി മരത്തിന്റെ കൈയിലുകൾ എപ്പോഴും പുതുമ നഷ്ടപ്പെടാതെ ഇരിക്കാൻ. കഴുകി വൃത്തിയാക്കിയതിനുശേഷം അതിന്റെ മുകളിൽ കുറച്ച് വെളിച്ചെണ്ണയോ ഓയിലോ തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നിറവും ഭംഗിയും നഷ്ടപ്പെടാതെ പുതുമയോടെ നിലനിർത്താം. അതുപോലെ കറിവേപ്പില രണ്ടുദിവസത്തിനുശേഷം വാടിപ്പോകുന്ന ഒന്നാണ്.
എന്നാൽ ഇനി കുറച്ചു ദിവസത്തേക്ക് എങ്കിലും വാടി പോകാതെ നിലനിൽക്കുന്നതിന് വേപ്പില ചില്ലുപാത്രത്തിൽ ഇട്ടു സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് ചീഞ്ഞു പോകാതെ ഉപയോഗിക്കാം. അപ്പോൾ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.