അടുക്കള പണികൾ എളുപ്പമാക്കാൻ ഇനി ഇതു മാത്രം മതി…എല്ലാ വീട്ടമ്മമാരും ഈ വീഡിയോ സ്‌കിപ്പ് ചെയ്യാതെ കാണുക. | Easy Kitchen Tips

അടുക്കളയിലെ പണികൾ എളുപ്പം തീർക്കുന്നതിനായി ചെറുനാരങ്ങ ഉപയോഗിച്ച് കൊണ്ടുള്ള ചെറിയ സൂത്രപ്പണികൾ പരീക്ഷിച്ചു നോക്കിയാലോ. എല്ലാ വീട്ടമ്മമാർക്കും ഇത് വളരെയധികം ഉപകാരപ്പെടുന്ന കാര്യങ്ങളാണ്. ആദ്യത്തെ ടിപ്പ് തക്കാളി പെട്ടെന്ന് കേടായി പോകാതിരിക്കാൻ ഒരു സെല്ലോ ടേപ്പ് എടുത്ത് തക്കാളിയുടെ ഞെട്ടിന്റെ ഭാഗത്ത് ഒട്ടിച്ചു കൊടുക്കുക. ഇനി തക്കാളി പുറത്തുവച്ചാലും ഫ്രിഡ്ജിൽ വെച്ചാലും കുറെനാൾ കേടാകാതെ സൂക്ഷിക്കാം.

അടുത്തത് വീട്ടിൽ പഴം വാങ്ങുമ്പോൾ രണ്ടുദിവസത്തെ കൂടുതൽ കേടാകാതെ ഇരിക്കുന്നതിനായി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പഴത്തിന്റെ ഞെട്ടിന്റെ ഭാഗത്ത് നല്ലതുപോലെ വലിഞ്ഞു മുറുക്കി കെട്ടുക. ഇനി പഴം പെട്ടെന്ന് തന്നെ ചീഞ്ഞു പോകാതെ സൂക്ഷിക്കാം. അതുപോലെതന്നെ കറികളിൽ തക്കാളി ചേർത്താൽ അത് വെന്തു വരുന്നതിന് കുറച്ച് അധികം സമയമെടുക്കും എന്നാൽ തക്കാളി പെട്ടെന്ന് വെന്തു വരുന്നതിനായി തക്കാളി ഗ്രേറ്റ് ചെയ്ത് ചേർക്കുക. ചെയ്താൽ തക്കാളി പെട്ടെന്ന് തന്നെ വെന്തു കിട്ടും.

അതുപോലെ നാരങ്ങ പിഴിയുമ്പോൾ കൂടുതൽ നേരിടുന്നതിനായി പിഴിയുന്നതിന് മുൻപായി നാരങ്ങ കൈ കൊണ്ട് നല്ലതുപോലെ ഞെക്കി കൊടുക്കുക. അതിനുശേഷം നോക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പിരിയാനും സാധിക്കും അതുപോലെ തന്നെ ഒരുപാട് നീരും കിട്ടും. അതുപോലെ നാരങ്ങ പിഴിഞ്ഞുകഴിഞ്ഞതിനുശേഷം അതിന്റെ തൊലി ആരും കളയേണ്ട അത് ഉപയോഗിച്ചുകൊണ്ട് വീട് വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു ലോഷൻ ഉണ്ടാക്കാം. അതിനായി ഒരു കുപ്പിയിൽ പകുതിയോളം വിനാഗിരി ഒഴിക്കുക.

അതിലേക്ക് ചെറുനാരങ്ങയുടെ തോല് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു രണ്ടുദിവസം കഴിഞ്ഞ് എടുത്ത് അതിൽ നിന്നും രണ്ടോ മൂന്നോ ടീസ്പൂൺ നിലം തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് എങ്കിൽ തറ വെട്ടി തിളങ്ങുന്നതിനും അതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കുന്നതിനും സാധിക്കും. ഇനി എല്ലാ വീട്ടമ്മമാരും ഇതുപോലെയുള്ള പ്രയോജനകരമായ എളുപ്പവഴികൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *