സ്കൂളിലേക്ക് പോകുന്ന കുട്ടികളുള്ള വീടുകളിൽ അമ്മമാർ എപ്പോഴും കഷ്ടപ്പെടുന്ന ഒരു ജോലിയാണ് യൂണിഫോം വൃത്തിയാക്കുക എന്നത്. ചിലപ്പോൾ യൂണിഫോമിൽ കറകളും അതുപോലെ തന്നെ പേനയുടെ മഷി പുരണ്ട പാടുകളും ഉണ്ടായിരിക്കും. ഇത്തരം പുരണ്ട പാടുകൾ പോകുന്നതിന് വളരെയധികം കഷ്ടപ്പാടാണ്. ചില അഴുക്കുകൾ സോപ്പിട്ട് കഴുകിയാൽ വൃത്തിയായി പോകും എന്നാൽ ചില അഴുക്കുകൾ അതുപോലെ തന്നെ അവിടെ കിടക്കും.
പിന്നീട് ആ യൂണിഫോം ഉപയോഗിക്കാൻ കഴിയാതെ പോലും ആകും. എന്നാൽ ഇനി അതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. ഒരു എളുപ്പമാർഗം പരിശോധിക്കാം. അതിനായി ആദ്യം തന്നെ മഷി പുരണ്ട വസ്ത്രം എടുക്കുക അതിനുശേഷം മഷി പുരണ്ട ഭാഗത്ത് ഏതെങ്കിലും ഒരു ബോഡി സ്പ്രേ സ്പ്രേ ചെയ്തുകൊടുക്കുക. സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ തന്നെ കാണാം വസ്ത്രങ്ങളിലുള്ള മഷി പുരണ്ട പാടുകൾ മാഞ്ഞു പോകുന്നത്.
വെള്ള വസ്ത്രങ്ങളിലും അതുപോലെ മറ്റേത് വസ്ത്രം ആയാലും ഈ രീതിയിൽ ചെയ്തു നോക്കുക. മറ്റൊരു മാർഗം സ്ത്രീകൾ ഉപയോഗിക്കുന്ന നെയിൽ പോളിഷ് റിമൂവർ എടുത്ത് ഒരു പന്നിയിൽ മുക്കി മഷിയുള്ള ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കുക ഇങ്ങനെ ചെയ്താലും മഷി പുരണ്ട പാടുകൾ പോയി കിട്ടുന്നതായിരിക്കും. അടുത്ത ഒരു ടിപ്പ് പുരണ്ട ഭാഗത്ത് ആദ്യം കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക.
അതിനുശേഷം കോൾഗേറ്റ് എടുത്തു ഒരു ബ്രഷിലേക്ക് തേച്ച് നന്നായി മഷി പുരണ്ട ഭാഗത്ത് ഉരച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് ലൈസോൾ കൂടി ചേർത്തു കൊടുത്ത് ഉരച്ചു കൊടുക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ കളഞ്ഞ് എടുക്കാം. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ഇതിലേതെങ്കിലും ഒരു ടിപ്പ് പ്രയോഗിച്ചു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.