Urinary tract infection : യൂറിൻ ഉണ്ടാകുന്ന ഇൻഫെക്ഷൻ സാധാരണയായി സ്ത്രീകൾക്കാണ് കൂടുതലായി കണ്ടുവരാറുള്ളത് പുരുഷന്മാർക്കും കണ്ടു വരാറുണ്ട് പ്രധാനമായും ശരിയായ രീതിയിൽ വെള്ളം കുടിക്കാതെ കൊണ്ടാണ് കൂടുതൽ ഇൻഫെക്ഷനുകൾ സംഭവിക്കാറുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകുന്ന ഒരു പ്രശ്നം കൂടിയായിരിക്കും ഇത്. പ്രധാനമായിട്ടും കൗമാരപ്രായത്തിലുള്ള സ്ത്രീകൾക്കും അത് കഴിഞ്ഞിട്ടുള്ള യുവതികൾക്കും ഇത് കൂടുതലായി വരുന്നു.
കൃത്യമായ സമയത്ത് മൂത്രം ഒഴിക്കാൻ പറ്റാതെ പിടിച്ചു നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങൾ സ്ത്രീകൾക്ക് ഉണ്ടായേക്കാം. ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും വേദനയും. വളരെ അപൂർവമായി ചിലപ്പോൾ രക്തത്തിന്റെ അംശവും കാണപ്പെടും. അതുപോലെ മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാകും. അതുപോലെ തന്നെ മൂത്രമൊഴിച്ചു കഴിഞ്ഞാലും പൂർണമായില്ല എന്ന തോന്നൽ അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ..
സ്ത്രീകൾക്ക് പ്രധാനമായിട്ടും ഗർഭസമയത്ത് ഇതുപോലെയുള്ള ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരും. പ്രധാന കാരണമായിട്ട് പറയുന്നത് വെള്ളം കുടിക്കാതിരിക്കുന്ന അവസ്ഥയാണ്. രണ്ടാമത്തെ കാരണം ഒരുപാട് എരിവ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. പ്രധാനമായും വെള്ളം കൃത്യമായി കുടിക്കുകയും കൃത്യമായി മൂത്രമൊഴിക്കാൻ സാധിക്കുന്നതും ആണ് ഈ അസുഖത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗം. അതുപോലെ തന്നെ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴും ഇതുപോലെയുള്ള ഇൻഫെക്ഷനുകൾ കാണാറുണ്ട്.
കല്ല് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ഉണ്ടാകും. അതുപോലെ തന്നെ ഓരോ പ്രാവശ്യം മാത്രം ഒഴിക്കുമ്പോഴും നല്ല രീതിയിൽ വൃത്തിയാക്കാതെ വരുമ്പോഴും ഇത്തരത്തിൽ ഇൻഫെക്ഷനുകൾ വരാം. ഒരു പരിധിവരെ മാരകമായിട്ടുള്ള രോഗങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാൻ സാധിക്കും. പരിഹാരമായിട്ട് കൂവപ്പൊടി വെള്ളത്തിൽ കലക്കി കുടിക്കുന്നത് ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ സഹായിക്കും. അതുപോലെ ബാർലി തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.