ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് യൂറിക് ആസിഡ് വർദ്ധനവ്. പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രവർത്തനത്തിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതും അല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകാതിരിക്കുമ്പോൾ.
ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഇതിനെ പറയുന്നത് ഹൈപ്പർ യൂറി സെമിയ എന്നാണ്. ദിവസവും ഏകദേശം 70% ത്തോളം യു റേറ്റ് പുറന്തള്ളുന്നത് വൃക്കകളാണ് ബാക്കിയുള്ളവ കുടലുകൾ ഉന്മൂലനം ചെയ്യുന്നു. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ ചില ലക്ഷണങ്ങൾ ഉണ്ടാവും. പെരുവിരലുകളിൽ ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ വേദന, സന്ധിവാതം, മുട്ടുവേദന, യൂറിക്കാസിഡിന്റെ പരലുകൾ നിക്ഷേപിക്കുന്നതിലൂടെ.
വൃക്കയിൽ കല്ല് രൂപപ്പെടാൻ ഉള്ള സാധ്യത ഏറെയാണ് ഇതുമൂലം അസഹനീയമായ വയറുവേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ യൂറിക് ആസിഡിന്റെ വർദ്ധനവ് മൂലം ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് മൂത്രശയത്തിലെ കല്ല്. ചില ഭക്ഷണപദാർത്ഥങ്ങൾ ഇതിൻറെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു പ്രധാനമായും അവയവ മാംസങ്ങൾ. കൂടാതെ അയല ട്യൂണ എന്നീ മത്സ്യങ്ങളും, സോഡാ പോലത്തെ പാനീയങ്ങളും.
റിഫൈൻഡ് ഷുഗർ അടങ്ങിയ ബേക്കറി സാധനങ്ങൾ, ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം, അമിതമായ മദ്യപാനം തുടങ്ങിയവയെല്ലാം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണങ്ങളാണ്. ഇത് പ്രതിരോധിക്കുന്നതിന് ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക പ്രധാനമായും വൈറ്റമിൻ സി അടങ്ങിയ പഴങ്ങളും നാരുകൾ കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ഇത് കുറയ്ക്കുവാൻ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.