Uric Acid Malayalam Health Tip : ഉയർന്ന രക്തസമ്മർദ്ദം പ്രമേഹരോഗം എന്നിവയോടൊപ്പം തന്നെ ശരീരത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് യൂറിക്കാസിഡ്. ഇത് ഒരു പരിധിയിൽ കവിഞ്ഞ് ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് സംഭവിക്കാം. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ കൊണ്ട് തന്നെ പണ്ടുകാലത്തെ അപേക്ഷിച്ച് യൂറിക്കാസിഡിന്റെ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾ വളരെ കൂടുതലാണ്.
ഇതിന്റെ ലക്ഷണങ്ങളായി പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വേദന നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറച്ചു നടന്നാൽ വേദന മാറുകയും ചെയ്യും ഇത്തരത്തിൽ യൂറിക്കാസിഡ് കൂടുന്നതുകൊണ്ട് ലക്ഷണങ്ങൾ കണ്ടേക്കാം. പാരമ്പര്യമായി ചിലർക്ക് ഇത് കൂടുതലായി കാണപ്പെടാറുണ്ട് അതുപോലെ വൃക്ക സംബന്ധമായിട്ടുള്ള തകരാറുകൾ സംഭവിക്കുമ്പോൾ കാണപ്പെടാറുണ്ട്. അമിതഭാരം ഉള്ളവർക്കും ഉയർന്ന പ്രമേഹം ഉള്ളവർക്കും എല്ലാം ഇത് കാണാം.
അതുപോലെ ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ കാണപ്പെടാം. പുകവലിയും മദ്യപാനവും കൂടുതലായി ശീലമുള്ളവർക്കും ഇതിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. ഇതിനുവേണ്ടി നമ്മൾ ഒഴിവാക്കേണ്ട കുറച്ച് ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഞണ്ട് ഇറച്ചി താറാവിന്റെ ഇറച്ചി അതുപോലെ സെൽഫിഷുകൾ കഴിക്കുന്നത് ഒഴിവാക്കുക. ഞണ്ട് ചെമ്മീൻ തുടങ്ങിയിട്ടുള്ള മീനുകൾ ഒഴിവാക്കുക. ചീര പയറുവർഗങ്ങൾ എന്നിവ കുറച്ചു കൊണ്ടു വരുക.
അതുപോലെ ചായ കുടിക്കുന്നത്മൂന്ന് നേരം കഴിഞ്ഞ് കുടിക്കാതിരിക്കുക. അതുപോലെ എണ്ണയിൽ പൊരിച്ചെടുക്കുന്നത് എണ്ണയിൽ അധികമായി മുക്കിയെടുത്ത് തയ്യാറാക്കുന്നത് ആയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ യൂറിക്കാസിഡ് അമിതമാകുന്നത് കുറയ്ക്കാം. പോലെ ധാരാളം വെള്ളം കുടിക്കുക, അതുപോലെ പുളിയുള്ള പഴങ്ങൾ കഴിക്കുന്നത് ശീലമാക്കുക, ഇഞ്ചി മഞ്ഞൾ ചെറുനാരങ്ങ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ചെയ്താൽ ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് ക്രമപ്പെടുത്താനും സാധിക്കും.