‘അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ’.. ഒടിഞ്ഞ കൈയുമായി സുരേഷ് ഗോപിയെ കാണാൻ വന്ന കുഞ്ഞാരാധകനെ കണ്ടോ??

മലയാളികളുടെ എക്കാലത്തെയും പ്രിയ നായകന്മാരിൽ ഇടം പിടിച്ച ഒരു വ്യക്തിയാണ് സുരേഷ് ഗോപി. ആരാധകരെ ഏവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാളാണ് സുരേഷ് ഗോപി എന്ന് നിസംശയം പറയാം. സുരേഷ് ഗോപിയുട ആരാധകരോടുള്ള ഈ മനോഭാവം കൊണ്ട് തന്നെ ഒട്ടനേകം പേരാണ് താരത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ നടന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ഒരുപാട് സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഈ നടന്റെ ചിത്രങ്ങളും വീഡിയോകളും ആണ്. കഴിഞ്ഞദിവസം സുരേഷ് ഗോപി പങ്കെടുത്ത ഒരു പരിപാടിക്കിടയിൽ വെച്ച് ഒരു കുഞ്ഞു ആരാധകൻ കാണാൻ ചെല്ലുന്ന നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. സുരേഷ് ഗോപി വന്നിട്ടുണ്ട് എന്ന് അറിഞ്ഞ ഉടനെ താരത്തെ കാണാൻ ഒടിഞ്ഞ കൈയുമായ് എത്തുകയായിരുന്നു ഈ ആരാധകൻ.

അങ്കിളെ ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ വളരെ സ്നേഹത്തോടെ ഒരു മടിയും കൂടാതെയാണ് ഈ കുഞ്ഞ് ആരാധകനൊപ്പം ചിത്രങ്ങൾ എടുക്കാൻ എത്തുന്നത്. ഈ താരത്തിനോടൊപ്പം ചിത്രങ്ങൾ എടുക്കാൻ ഏവരും തിരക്ക് കൂട്ടുന്നതിനിടയിൽ ഈ കുഞ്ഞ് ആരാധകനെ കാണുകയും ഒന്നിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അഭിനയത്തിന് പുറമെ രാഷ്ട്രീയമായിരുന്ന നടൻ എല്ലാ ജനങ്ങളോടും വളരെ സൗമ്യതയോടെയാണ് പെരുമാറുന്നത്.

കുറച്ചുകാലം സിനിമകളിൽ നിന്ന് ഒരിടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പഴയ പ്രതാപത്തോടെ സിനിമകളിൽ സജീവമാവുകയാണ്. സുരേഷ് ഗോപി മാത്രമല്ല ഇപ്പോൾ ഇതാ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് സിനിമയിലെത്താൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ ഇടം പിടിക്കുന്നത്. ഗോകുൽ സുരേഷ് മുന്നേ തന്നെ സിനിമകളിൽ എത്തിയിരുന്നു. ഇപ്പോൾ ഇതാ സഹോദരനും കൂടി സിനിമയിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *