വളരെ പെട്ടെന്ന് തന്നെ നമുക്ക് വരുന്ന അസുഖമാണ് ജലദോഷം ചുമ പനി കഫക്കെട്ട് എന്നിവയെല്ലാം കാലാവസ്ഥ മാറ്റം കൊണ്ട് എല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും ഇത് വന്നിട്ടുണ്ടാകും ഈ സമയങ്ങളിൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പലതരത്തിലുള്ള മരുന്നുകളും കഴിക്കാറുണ്ട് എന്നാൽ അതിനേക്കാൾ എല്ലാം നമുക്ക് നല്ല റിസൾട്ട് നൽകുന്നത് പലപ്പോഴും പൂർവികർ പറഞ്ഞു തന്നിട്ടുള്ള മരുന്നുകൾ ആയിരിക്കും,
അതെല്ലാം തന്നെ നമ്മുടെ പ്രകൃതിയിൽ നിന്നും നമ്മുടെ അടുത്ത് നിന്നും എടുത്തതായിരിക്കും. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളെ പറ്റി നമ്മൾ ഇനിയും തിരിച്ചറിയാതെ പോകരുത് ചുമന്നുള്ളി ചുമ ജലദോഷം കഫക്കെട്ട് എന്നിവക്കെല്ലാം പറ്റിയ ഒരു ഒറ്റമൂലിയാണ് അത് ഉപയോഗിച്ചുകൊണ്ട് ഈ ടോണിക്ക് ഉണ്ടാക്കി വയ്ക്കുക.
അതിനായി പത്ത് ചുവന്നുള്ളി എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തുക നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം അത് ചതച്ച് എടുക്കുക ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് കുറച്ച് തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക ഇതാണ് നമ്മളുടെ ടോണിക്ക്. ഈ ടോണിക്ക് വളരെ നല്ലൊരു റിസൾട്ട് തന്നെ ആയിരിക്കും ഇത് ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും ഒരുപോലെ കഴിക്കാം. Credit : tip of idukki