രാവിലെ ബ്രേക്ക്ഫാസ്റ്റ് ചെയ്ത് ദോശ ആയാലും ഇഡലി ആയാലും ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെയും ഇതുപോലെ ഒരു ഉള്ളി ചമ്മന്തി ഉണ്ടാക്കിയെടുക്കാം. ഇതു മാത്രം മതി ഇനി വയറു നിറയെ ഭക്ഷണം കഴിക്കാൻ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ മല്ലി ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നല്ലജീരകം ഒരു ടീസ്പൂൺ കടുക് ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
അടുത്തതായി അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ഉഴുന്ന് മൂത്ത് വരുമ്പോൾ അതിലേക്ക് 20 ചെറിയ ഉള്ളി ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ചെറിയ ഉള്ളിയുടെ നിറം ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി മാറുമ്പോൾ അതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് ചെറുനാരങ്ങയുടെ നീര് എടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ചെറിയ ഉള്ളിയിൽ മസാല എല്ലാം നന്നായി ചേർന്നു വന്നതിനുശേഷം നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറിയ തീയിൽ വെച്ച് ശർക്കര നല്ലതുപോലെ അലിയിച്ച് എടുക്കുക. പുളിയും ഉപ്പും എല്ലാം പാകമാണോ എന്ന് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം പകർത്തി വയ്ക്കുക. ഇതുപോലെ ഒരു ചട്ടിണി ദോശയ്ക്കും അപ്പത്തിനും ചൂട് ചോറിന്റെ കൂടെയും നല്ല കോമ്പിനേഷൻ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.