വീട്ടിലെ ടിവിയും ഫ്രിഡ്ജും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കാം, ഈ ലായനി മതി…

എളുപ്പത്തിൽ വീട് വൃത്തിയാക്കി എടുക്കണമെങ്കിൽ ചില ടിപ്പുകൾ അറിഞ്ഞേ മതിയാകൂ. അത്തരത്തിൽ ഏറ്റവും ഗുണപ്രദമായ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി തുടങ്ങിയവയൊക്കെ വൃത്തിയാക്കി എടുക്കാനുള്ള ഒരു ലായനി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുറച്ച് സമയം കൊണ്ട് തന്നെ വീട്ടിലുള്ള ഇത്തരം വസ്തുക്കൾ വൃത്തിയാക്കാനുള്ള ഒരു ലിക്വിഡ് തയ്യാറാക്കേണ്ടതുണ്ട്.

ഒരു ബൗളിലേക്ക് ഇളം ചൂടുള്ള വെള്ളമെടുക്കുക അതിലേക്ക് അല്പം നാരങ്ങാനീര് ഒഴിക്കേണ്ടതുണ്ട്. നമുക്ക് ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്ത് എടുക്കണം എന്നുണ്ടെങ്കിൽ ഒരു നാരങ്ങ മുഴുവനും പിഴിഞ്ഞൊഴിക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു ടവൽ എടുത്ത് ആ വെള്ളത്തിലേക്ക് മുക്കി ക്ലീൻ ചെയ്യേണ്ട വസ്തുക്കൾ തുടച്ച് കൊടുക്കുക. ഇതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ സ്റ്റെപ്പ്.

രണ്ടാമത്തെ സ്റ്റെപ്പ് ബൗളിൽ വിനീഗർ എടുക്കുക, എത്ര അളവിലാണ് വിനീഗർ എടുക്കുന്നത് അത്രയും അളവ് തന്നെ വെള്ളവും ചേർക്കേണ്ടതുണ്ട്. നമ്മൾ തുടച്ചു വച്ചിരുന്ന ഭാഗങ്ങളെല്ലാം ഒന്നുകൂടി ഇത് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ദുർഗന്ധം അകറ്റാൻ ആണ് വിനീഗർ ഉപയോഗിച്ച് തുടയ്ക്കുന്നത്. ഈ രണ്ട് സ്റ്റെപ്പുകളിലൂടെ നമ്മുടെ വീട്ടിലുള്ള ഒട്ടുമിക്ക വസ്തുക്കളും വൃത്തിയാക്കി എടുക്കാവുന്നതാണ്.

യാതൊരു കേടുപാടുകളും കൂടാതെ തന്നെ ഇലക്ട്രോണിക് വസ്തുക്കൾ കൂടി ഇതുമൂലം വൃത്തിയാക്കാം. ഇത്തരം വസ്തുക്കളിൽ ഉണ്ടാകുന്ന അഴുക്കും ബാഡ് സ്മെല്ലും ഈ രീതിയിലൂടെ ക്ലീൻ ചെയ്യുമ്പോൾ പോകുന്നതാണ്. ദൈനദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഇത്തരം ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ വീഡിയോകൾ സന്ദർശിച്ചു നോക്കൂ. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.